ADVERTISEMENT

വിവാഹനിശ്ചയം കഴിഞ്ഞ വിവരം പ്രേക്ഷകരുമായി പങ്കുവച്ച് സുരേഷ് ഗോപിയുടെ മകൾ ഭാഗ്യ. പ്രതിശ്രുത വരൻ ശ്രേയസ് മോഹന്റെ ഇൻസ്റ്റഗ്രാം സ്റ്റോറി റീ ഷെയർ ചെയ്തുകൊണ്ടായിരുന്നു ഭാഗ്യ ഈ സന്തോഷം പങ്കുവച്ചത്. ‘ലോക്ക് ആയി ഗയ്സ്’ എന്നായിരുന്നു ഭാഗ്യയുമൊത്തുള്ള ചിത്രം പങ്കുവച്ച് ശ്രേയസ് കുറിച്ചത്.

ചിത്രത്തിനു കടപ്പാട്: അജയ് പ്രമോദ്
ചിത്രത്തിനു കടപ്പാട്: അജയ് പ്രമോദ്

 

suresh-gopi-bhagya

സുരേഷ് ഗോപിയുടെ തിരുവനന്തപുരത്തെ വീട്ടിൽവച്ചായിരുന്നു വിവാഹച്ചടങ്ങുകൾ നടന്നത്. അടുത്ത ബന്ധുക്കൾ മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. മാവേലിക്കര സ്വദേശികളായ മോഹന്റെയും ശ്രീദേവിയുടെയും മകനായ ശ്രേയസ് ബിസിനസ്സുകാരനാണ്.

bhagya-suresh-wedding-1

 

വിവാഹം ജനുവരി 17ന് ഗുരുവായൂരിൽ വച്ച് നടക്കും. റിസപ്ഷൻ ജനുവരി 20നും. തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽവച്ചാകും വിവാഹ റിസപ്ഷൻ നടക്കുക.

 

ബ്രിട്ടിഷ് കൊളംബിയ സർവകലാശാലയിൽനിന്നുമാണ് ഭാഗ്യ ബിരുദം പൂർത്തിയാക്കിയത്.യുബിസി സൗഡെർ സ്കൂൾ ഓഫ് ബിസിനസിലായിരുന്നു പഠനം.

 

സുരേഷ് ഗോപി–രാധിക ദമ്പതികളുടെ മൂത്ത മകളാണ് ഭാഗ്യ. ഗോകുല്‍ സുരേഷ്, മാധവ് സുരേഷ്, ഭാവ്നി സുരേഷ്, പരേതയായ ലക്ഷ്മി സുരേഷ് എന്നിവരാണ് സുരേഷ് ഗോപിയുടെ മറ്റു മക്കൾ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com