ADVERTISEMENT

മലയാള സിനിമാ നിര്‍മാതാക്കളുടെ സംഘടനയായ കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ പുതിയ പ്രസിഡന്റായി ആന്റോ ജോസഫിനെയും സെക്രട്ടറിയായി ബി. രാകേഷിനെയും തിരഞ്ഞെടുത്തു. ലിസ്റ്റിന്‍ സ്റ്റീഫനാണ് ട്രഷറര്‍. എറണാകുളം അബാദ് പ്ലാസയില്‍ നടന്ന വാര്‍ഷിക പൊതുയോഗത്തിലാണ് തിരഞ്ഞെടുപ്പ് നടത്തിയത്. സെക്രട്ടറി സ്ഥാനത്തേക്കും എക്‌സിക്യുട്ടീവ് കമ്മിറ്റിയിലേക്കും മാത്രമാണ് മത്സരം ഉണ്ടായിരുന്നത്. ഇതാദ്യമായി ഒരു വനിത എക്‌സിക്യുട്ടീവ് കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. എസ് ക്യൂബ് ഫിലിംസിന്റെ ഷേര്‍ഗ സന്ദീപാണ് എക്‌സിക്യുട്ടീവ് കമ്മിറ്റിയില്‍ അംഗമായത്.

 

പ്രസിഡന്റ്: ആന്റോ ജോസഫ്

സെക്രട്ടറി: ബി. രാകേഷ്

ട്രഷറർ: ലിസ്റ്റിൻ സ്റ്റീഫൻ

വൈസ് പ്രസിഡന്റുമാർ: ജി സുരേഷ് കുമാർ, സിയാദ് കോക്കർ

ജോയിന്റ് സെക്രട്ടറിമാർ: എൻ.പി.സുബൈർ, സന്ദീപ് സേനൻ

 

എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ: വി.ബി.കെ. മേനോൻ, എം.എം. ഹംസ, കിരീടം ഉണ്ണി, മുകേഷ് ആർ. മേത്ത, ഫിലിപ്പ് എം.സി., ഔസേപ്പച്ചൻ, ആൽവിൻ ആന്റണി, അനിൽ തോമസ്, ഏബ്രഹാം മാത്യു, തോമസ് മാത്യു, ആനന്ദ് കുമാർ, ആഷിഖ് യു.ഇ., വിശാഖ് സുബ്രഹ്മണ്യം, ഷേർഗ സന്ദീപ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com