പ്രഭാസിന്റെ ‘കൽക്കി’ അവതാരം; ദൃശ്യവിസ്മയം; ടീസർ പുറത്ത്
Mail This Article
പ്രഭാസ് നായകനായെത്തുന്ന സയൻസ് ഫിക്‌ഷൻ ചിത്രം ‘കൽക്കി 2898’ ആദ്യ ടീസർ എത്തി. ഹോളിവുഡ് സിനിമകളോട് കിടപിടിക്കുന്ന ദൃശ്യ മികവോടെയാണ് ടീസർ അണിയിച്ചൊരുക്കിയിരിക്കുന്നത്. നേരത്തെ പ്രോജക്ട് കെ എന്നായിരുന്നു ചിത്രത്തെ അണിയറ പ്രവർത്തകർ വിശേഷിപ്പിച്ചത്. 2898 ൽ ഭൂമിയിൽ നടക്കുന്ന സംഭവങ്ങളെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നത്.
പ്രശസ്തമായ സാൻ ഡിയാഗോ കോമിക്-കോൺ 2023-ൽ വച്ചായിരുന്നു ആദ്യ പ്രമൊ വിഡിയോ റിലീസ് ചെയ്തത്. സാൻ ഡിയാഗോ കോമിക്-കോണിൽ എത്തുന്ന ആദ്യ ഇന്ത്യൻ ചിത്രമെന്ന ചരിത്ര നേട്ടവും 'പ്രോജ്കട് കെ' ഇതോടെ സ്വന്തമാക്കി കഴിഞ്ഞു.
നാഗ് അശ്വിൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പ്രഭാസിനൊപ്പം കമൽഹാസൻ, അമിതാഭ് ബച്ചൻ, ദീപിക പദുക്കോൺ, ദിഷാ പഠാണി എന്നിവരും ചിത്രത്തിലുണ്ട്. തെലുങ്ക് സിനിമയിലെ ഏറ്റവും വലിയ നിർമാണ കമ്പനിയായ വൈജയന്തി മൂവീസ് ആണ് ഈ വമ്പൻ ചിത്രം നിര്‍മിക്കുന്നത്.
വൈജയന്തി മൂവീസിന്റെ ബാനറിൽ അശ്വിനി ധത്ത് നിർമിക്കുന്ന ചിത്രം സയൻസ് ഫിക്‌ഷൻ വിഭാഗത്തിൽപെടുന്നു. സംക്രാന്തി നാളിൽ ജനുവരി 12, 2024 ൽ ചിത്രം തിയറ്ററുകളിലെത്തും.