ADVERTISEMENT

സംസ്ഥാന ചലച്ചിത്ര അവാർഡില്‍ മാളികപ്പുറം സിനിമയെയും അതിൽ അഭിനയിച്ച ദേവനന്ദ എന്ന കുട്ടിയെയും ജൂറി തഴഞ്ഞെന്ന് സന്തോഷ് പണ്ഡിറ്റ്. അവാർഡ് ലഭിച്ചില്ലെങ്കിലും ‘മാളികപ്പുറം’ സിനിമ കണ്ട എല്ലാവരുടെയും മനസ്സിൽ ദേവനന്ദാണ് മികച്ച ബാലനടിയെന്ന് സന്തോഷ് പണ്ഡിറ്റ് പറയുന്നു. സ്പെഷൽ ജൂറി അവാർഡ് എങ്കിലും ദേവനന്ദയ്ക്ക് കൊടുക്കാമായിരുന്നുവെന്നും തന്റെ മനസ്സിൽ മികച്ച ബാലതാരം ദേവനന്ദയും മികച്ച ജനപ്രിയ സിനിമ മാളികപ്പുറം ആണെന്നും പണ്ഡിറ്റ് പറഞ്ഞു. 

 

സന്തോഷ് പണ്ഡിറ്റിന്റെ വാക്കുകൾ:

 

പണ്ഡിറ്റിന്റെ രാഷ്ട്രീയ നിരീക്ഷണം. ജനകീയ അംഗീകാരത്തോളം വരില്ല മറ്റൊരു പുരസ്കാരവും.. അവാർഡ് കിട്ടിയില്ലെങ്കിലും ‘മാളികപ്പുറം’ സിനിമ കണ്ട ലക്ഷ കണക്കിന് ആളുകളുടെ മനസ്സിലെ ഏറ്റവും മികച്ച ബാലനടി പുരസ്‌കാരം തീർച്ചയായും ദേവനന്ദ എന്ന കുട്ടിക്ക്  ഉണ്ടാവും...ഒരു സ്പെഷൽ ജൂറി അവാർഡ് എങ്കിലും കൊടുക്കാമായിരുന്നു. 

 

കൂടുതൽ ജനങ്ങളുടെ പ്രീതിയാണ് ജനപ്രീതി. കൊച്ചു കുട്ടികൾ പോലും തകർത്തഭിനയിച്ച ചിത്രം ആയിരുന്നു "മാളികപ്പുറം"..അതിനുള്ള അവാർഡ് ജനങ്ങൾ അപ്പോഴേ  തിയറ്ററുകളിൽ  നൽകി കഴിഞ്ഞു..വർത്തമാന കേരളത്തിൽ ഈ സിനിമയ്ക്കോ ഇതിലെ അഭിനേതാക്കൾക്കോ ഒരു അവാർഡ് നിങ്ങൾ ആരെങ്കിലും പ്രതീക്ഷിച്ചിരുന്നോ ? എന്തൊക്കെ ആയാലും, സംസ്ഥാന അവാർഡ് നേടിയ എല്ലാവർക്കും അഭിനന്ദനങ്ങൾ.

 

(വാൽകഷ്ണം: എന്റെ  മനസ്സിൽ മികച്ച ബാലതാരം ദേവനന്ദയും മികച്ച ജനപ്രീതി നേടിയ സിനിമ "മാളികപ്പുറ"വും ആണ്. സംസ്ഥാന അവാർഡ് ആ സിനിമയ്ക്കു കിട്ടില്ലെന്ന് നേരത്തെ തോന്നിയിരുന്നു..)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com