ADVERTISEMENT

ഐപിൽ ക്രിക്കറ്റ് ടീം ആയ സൺറൈസേഴ്സ് ഉടമ കാവ്യ മാരനെക്കുറിച്ച് രജനികാന്ത് പറഞ്ഞ വാക്കുകളാണ് സമൂഹമാധ്യമങ്ങളിൽ ൈവറൽ. സൺറൈസേഴ്സ് മത്സരങ്ങൾക്കിടെ വിഷമിച്ചിരിക്കുന്ന കാവ്യയുടെ മുഖം കാണാൻ തനിക്കാകുന്നില്ലെന്നാണ് രജനി തമാശ രൂപേണെ പറഞ്ഞത്. സൺറൈസേഴ്സ് ടീമിലേക്ക് മികച്ച കളിക്കാരെ പരിഗണിക്കണമെന്ന് കാവ്യയുടെ അച്ഛൻ കലാനിധി മാരന് രജനിയൊരു ഉപദേശവും നൽകി. ‘ജയിലർ’ സിനിമയുടെ ഓഡിയോ ലോഞ്ചിനിടെയായിരുന്നു രജനിയുടെ പ്രതികരണം. ജയിലർ നിർമിക്കുന്നത് കലാനിധി മാരനാണ്. 

 

‘‘കലാനിധി മാരന്‍, സണ്‍റൈസേഴ്‌സ് ഹൈദരാബാദിലേക്ക് കുറച്ച് നല്ല കളിക്കാരെ നിങ്ങള്‍ പരിഗണിക്കൂ. ഐപിഎല്‍ മത്സരങ്ങള്‍ കാണുമ്പോള്‍ കാവ്യാ മാരന്റെ വിഷമിച്ചിരിക്കുന്ന മുഖം കണ്ട് വളരെ സങ്കടം തോന്നുന്നു,’’ ഇതായിരുന്നു രജനിയുടെ വാക്കുകള്‍.

 

ഐപിഎൽ താര ലേലത്തില്‍ സൺറൈസേഴ്സിന്റെ മുഖമാണു കാവ്യ മാരൻ. ഇന്ത്യൻ പ്രീമിയർ ലീഗിൽ സൺറൈസേഴ്സ് ടീമിന്റെ മത്സരങ്ങൾ കാണാന്‍ സ്ഥിരമായി കാവ്യ എത്താറുമുണ്ട്. ഗാലറിയിൽ വിവിധ ഭാവങ്ങള്‍ മിന്നിമറയുന്ന കാവ്യയുടെ മുഖങ്ങൾ ട്രോളുകളായും പ്രത്യക്ഷപ്പെടാറുണ്ട്.

 

എന്തായാലും രജനീകാന്തിന്റെ വാക്കുകള്‍ ആരാധകര്‍ ഏറ്റെടുത്തിട്ടുണ്ട്. കാവ്യയുടെ സങ്കടത്തോടെയുള്ള മുഖം കാണുമ്പോള്‍ തങ്ങള്‍ക്കും നിരാശയുണ്ടെന്നാണ് ആരാധകര്‍ പ്രതികരിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com