ഭർത്താവിനു പണികിട്ടിയതുകൊണ്ട് പിറന്നാൾ എങ്ങനെ ആഘോഷിക്കാം: സുപ്രിയയോട് ലിസ്റ്റിൻ സ്റ്റീഫൻ
Mail This Article
സുപ്രിയ മേനോന് രസകരമായ പിറന്നാൾ ആശംസകളുമായി നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ. പിറന്നാൾ ദിവസങ്ങളിൽ എവിടെയെങ്കിലും രണ്ട് മൂന്ന് ദിവസം ആഘോഷിച്ച് തിരിച്ചുവരുന്നതാണ് പതിവെന്നും ഈ വർഷം ഭർത്താവിനു പണികിട്ടിയതുകൊണ്ട് അദ്ദേഹത്തെ പരിപാലിച്ചിരിക്കുകയായിരിക്കുമെന്നും ലിസ്റ്റിൻ പറയുന്നു. ഈ അവസരത്തിൽ എങ്ങനെ പിറന്നാൾ ആഘോഷിക്കാമെന്നും ലിസ്റ്റിന്‍ പറയുന്നുണ്ട്.
‘‘കഴിഞ്ഞ കുറെ വർഷങ്ങളായി ഭർത്താവുമൊന്നിച്ച് എവിടെയെങ്കിലും ഒക്കെ പോയി രണ്ടു മൂന്ന് ദിവസം സ്പെൻഡ് ചെയ്ത് ബർത്ത്ഡേ ആഘോഷിച്ച് തിരിച്ച് വരുന്നതായിരുന്നല്ലോ പതിവ്. ഈ വർഷം ഭർത്താവിന് പണികിട്ടിയതുകൊണ്ട് ഭർത്താവിനെ നോക്കി പരിപാലിച്ച് കൊണ്ട് ഇരിക്കുന്ന ഈ വ്യത്യസ്ത സാഹചര്യത്തിൽ എങ്ങനെ ബർത്ത്ഡേ ആഘോഷിക്കാം..??
തൽക്കാലം ഒരു ഗ്ലാസ്സെടുത്ത് ഒരു ചില്ലി അതിലിട്ട് എന്തെങ്കിലും പാനീയം അതിലൊഴിച്ച് ഭർത്താവിനെ നോക്കികൊണ്ട് ഇത്തവണത്തെ ബർത്ത്ഡേ എന്റെ ഒരു അവസ്ഥ എന്ന് മനസ്സിൽ പറഞ്ഞുകൊണ്ട് ...ഗ്ലാസ് കയ്യിൽ എടുത്ത് കൊണ്ട് ....ഇനി ഞാൻ ഒന്നും പറയുന്നില്ല ..ഹാപ്പി ബർത്ത്ഡേ ഡിയർ സുപ്രിയ.
NB : ഇങ്ങനെ ഞാൻ ഫെയ്സ്ബുക്കിൽ എഴുതി ഇട്ടതിന്റെ പേരിൽ എന്നെ മാനസികമായിട്ട് ബുദ്ധിമുട്ടിച്ചാൽ ഞാൻ മനുഷ്യാവകാശ കമ്മീഷനെ സമീപിക്കുന്നതാണ്.’’–ലിസ്റ്റിൻ പറയുന്നു.
തന്റെ ജീവിത പങ്കാളിക്ക് പിറന്നാൾ ആശംസകൾ നേർന്നു പൃഥ്വിരാജും എത്തുകയുണ്ടായി. നിന്റെ എല്ലാ ആഗ്രഹങ്ങളും നടക്കട്ടെ എന്നായിരുന്നു പിറന്നാൾ ദിനത്തിൽ പൃഥ്വി, സുപ്രിയയോടു പറഞ്ഞത്.