‘ഇവനെയൊക്കെ ശിക്ഷിക്കേണ്ടത് ജനങ്ങൾ’: രോഷം പങ്കുവച്ച് സിദ്ദീഖ്
Mail This Article
ആലുവയില്‍ അഞ്ച് വയസ്സുകാരി ക്രൂരമായി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധം അറിയിച്ച് നടന്‍ സിദ്ദീഖ്. ‘അമര്‍ അക്ബര്‍ അന്തോണി’ എന്ന സിനിമയിലെ ക്ലൈമാക്‌സ് സീന്‍ പങ്കുവച്ചായിരുന്നു നടന്റെ പ്രതിഷേധം. ചിത്രത്തില്‍ പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ ആളെ നാട്ടുകാര്‍ ആക്രമിക്കുമ്പോള്‍ സിദ്ദീഖിന്റെ കഥാപാത്രം പറയുന്ന ഡയലോഗ് ആണ് വിഡിയോയിലുള്ളത്. ചിത്രത്തില്‍ പൊലീസ് വേഷത്തിലാണ് സിദ്ദീഖ് എത്തുന്നത്.
‘‘അവന്മാര്‍ എന്തെങ്കിലും ചെയ്യട്ടെടോ, നമ്മള്‍ കഷ്ടപ്പെട്ട് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി ശിക്ഷിച്ച് ജയിലിലേക്ക് അയച്ചിട്ട് എന്തോ ചെയ്യാനാ. ദിവസവും ചിക്കനും മട്ടനും കൊടുത്ത് വീര്‍പ്പിക്കാനോ. കൊറേണ്ണം കിടപ്പുണ്ടല്ലോ അവിടെ. ഒറ്റക്കയ്യനും കൈ ഇല്ലാത്തവനുമൊക്കെയായിട്ട്. ഇത്തിരി പോന്ന കുഞ്ഞുങ്ങളോട് ഇങ്ങനെ ചെയ്യുന്നവന്മാരെ ശിക്ഷിക്കേണ്ടത് നമ്മളല്ലടോ ജനങ്ങളാണ്.’’–സിനിമയിലെ ഈ ഡയലോഗ് പങ്കുവച്ചായിരുന്നു സംഭവത്തിൽ സിദ്ദീഖ് തന്റെ പ്രതികരണം അറിയിച്ചത്.