ADVERTISEMENT

ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന ‘ജയിലർ’ സിനിമയുെട റിലീസ് മാറ്റിവച്ച് അണിയറ പ്രവർത്തകർ. ചിത്രത്തിന് ആവശ്യമായ തിയറ്റുകൾ ലഭിക്കാത്ത സാഹചര്യത്തിലാണ് റിലീസ് മാറ്റിവച്ചിരിക്കുന്നത്. ഓഗസ്റ്റ് 18 ആണ് പുതുക്കിയ റിലീസ് തിയതി. ‘ജയിലര്‍’ എന്ന പേരില്‍ ഒരേ ദിവസം തമിഴ്, മലയാളം ചിത്രങ്ങള്‍ തിയറ്ററുകളില്‍ എത്തുന്നതുമായി ബന്ധപ്പെട്ട് വിവാദം ഉയര്‍ന്നിരുന്നു. രജനികാന്ത് നായകനാവുന്ന തമിഴ് ജയിലര്‍ വരുന്നതിനാല്‍ ധ്യാന്‍ ശ്രീനിവാസന്‍ നായകനാവുന്ന തങ്ങളുടെ ചിത്രത്തിന് കേരളത്തില്‍ പല റിലീസിങ് സെന്ററുകളിലും തിയറ്റര്‍ കിട്ടാനില്ലെന്ന് സംവിധായകന്‍ സക്കീര്‍ മഠത്തില്‍ ആരോപിച്ചിരുന്നു. 

 

കൊച്ചിയിലെ ഫിലിം ചേംബര്‍ ഓഫിസിന് മുന്നില്‍ ഒറ്റയാള്‍ സമരം നടത്തിയും സക്കീർ തന്റെ പ്രതിഷേധം അറിയിക്കുകയുണ്ടായി. നിലവില്‍ 40 തിയറ്ററുകള്‍ മാത്രമാണ് തങ്ങളുടെ ജയിലറിന് ലഭിച്ചിരിക്കുന്നതെന്നും എൺപത് തിയറ്ററുകളെങ്കിലും വേണമെന്നായിരുന്നു സക്കീറിന്റെ ആവശ്യം. ആവശ്യത്തിനു തിയറ്ററുകള്‍ ലഭിക്കാതെ വന്നതോടെ ഇവർ റിലീസിൽ നിന്നു പിന്മാറുകയായിരുന്നു.

 

അതേ സമയം നെൽസന്റെ സംവിധാനത്തിൽ രജനികാന്ത് നായകനായെത്തുന്ന 'ജയിലർ' നാളെ റിലീസ് ആകുകയാണ്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ കേരളത്തിൽ ചിത്രം വിതരണത്തിനെത്തിക്കും. ഡ്രീം ബിഗ് ഫിലിംസാണ് ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷൻ പാർട്ണർ. 300ൽ അധികം തിയറ്ററുകളിലാണ് ജയിലർ ചാർട്ട് ചെയ്‌തിരിക്കുന്നത്‌. ആദ്യ ദിവസങ്ങളിലെ ബുക്കിങ്ങുകളിൽ വലിയ ആവേശമാണ് ആരാധകർ കാണിക്കുന്നത്. രാവിലെ ആറ് മണി മുതൽ ഫാൻസ് ഷോ ആരംഭിക്കും.

 

കേരളത്തിലെ പ്രധാനപ്പെട്ട തിയറ്ററുകളിൽ എല്ലാം തന്നെ റിലീസിന് മണിക്കൂറുകൾക്ക് മുൻപ് ഹൗസ്ഫുൾ ഷോസ് ആയി മാറിക്കഴിഞ്ഞു. എ

 

തമന്നയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. നെൽസൻ ദിലീപ്കുമാർ സംവിധാനം ചെയ്യുന്ന ജയിലർ സൗത്ത് ഇന്ത്യയിലെ പ്രധാന നായകന്മാരും താരങ്ങളും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.  അനിരുദ്ധ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നു. സ്റ്റണ്ട് ശിവയാണ് ചിത്രത്തിന്റെ ആക്ഷൻ. വിജയ് കാര്‍ത്തിക് കണ്ണനാണ് ഛായാഗ്രാഹണം. രമ്യ കൃഷ്ണന്‍, വിനായകന്‍, ശിവ്‌രാജ് കുമാർ, ജാക്കി ഷ്റോഫ്, സുനില്‍ തുടങ്ങിയ വമ്പൻ താരനിരയും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com