ADVERTISEMENT

69ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ നിരാശയിലാണ്ട് തമിഴ് സിനിമാപ്രേമികൾ. രാജ്യത്തെ തന്നെ ഏറ്റവും അഭിമാനകരമായ പുരസ്‌കാര പ്രഖ്യാപനത്തിൽ വിജയകരമായ പ്രാതിനിധ്യം പ്രതീക്ഷിച്ചിരുന്ന തമിഴ് ചിത്രങ്ങളായിരുന്നു ‘ജയ് ഭീം’, ‘കർണൻ’, ‘സർപ്പാട്ടൈ പരമ്പരൈ’ തുടങ്ങിയവ.  എന്നാൽ ഈ ചിത്രങ്ങളൊന്നും തന്നെ പരിഗണിക്കപ്പെടാതെ പോയത് ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്.  നിരാശയ്‌ക്കിടയിലും ഒരു വെള്ളിവെളിച്ചം വന്നത് “കടൈസി വിശ്വാസായി” മികച്ച തമിഴ് ചിത്രത്തിനുള്ള അവാർഡും പ്രധാന നടൻ നല്ലാണ്ടിക്കുള്ള പ്രത്യേക പരാമർശവും നേടിയതാണ്.

 

ഈ ചിത്രങ്ങൾ മികച്ച നടൻ, നടി എന്നീ പല നേട്ടങ്ങളും കൈവരിക്കുമെന്ന് പലരും പ്രതീക്ഷിച്ചിരുന്നെങ്കിലും ഒന്നിൽപോലും പരാമർശിക്കപ്പെട്ടില്ല.  ധനുഷിനെ നായകനാക്കി മാരി സെൽവരാജ് സംവിധാനം ചെയ്ത "കർണ്ൻ" അടിച്ചമർത്തപ്പെട്ട ഒരു സമൂഹത്തിന്റെ പ്രതിനിധിയായ സിനിമയായിരുന്നു.  ഈ ചിത്രത്തിനും മികച്ച അംഗീകാരങ്ങൾ പ്രതീക്ഷിച്ചിരുന്നു.  വടക്കൻ മദ്രാസിന്റെ ഉജ്ജ്വലമായ ആവിഷ്‌കരകമായെത്തിയ "സർപ്പാട്ടൈ പരമ്പരൈ" എന്ന ചിത്രത്തിന് അംഗീകാരം ലഭിക്കാത്തതും നിരാശയുടെ ആക്കം കൂട്ടുന്നു. ആകർഷകമായ തിരക്കഥയും മികച്ച സംഗീതവും ഉണ്ടായിരുന്നിട്ടും ജൂറിയിൽ അടയാളപ്പെടുത്താൻ സിനിമ പരാജയപ്പെട്ടു. 

 

ലിജോമോള്‍, മണികണ്ഠൻ എന്നിവരുടെ മികവാർന്ന പ്രകടനമായിരുന്നു ജയ്ഭീമിലൂടെ പ്രേക്ഷകർ കണ്ടത്. ടി.ജി. ഞ്ജാനവേലിന്റെ സംവിധാനമികവും ചിത്രത്തിന് അടിത്തറയായിരുന്നു. എന്നാൽ ജയ് ഭീമിനെ അവാർഡ് കമ്മിറ്റി പാടെ തഴയുകയായിരുന്നു.

 

അറുപത്തിയൊമ്പതാമത് ദേശീയ ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം തമിഴ് സിനിമാ ആരാധകർക്ക് കയ്പേറിയ അനുഭവമാണ് സമ്മാനിച്ചതെന്ന് സമൂഹമാധ്യമങ്ങളിൽ പ്രതികരണങ്ങളിൽ നിന്ന് വ്യക്തമാണ്.  തമിഴ് സിനിമയുടെ ആരാധകർ സമൂഹമാധ്യമങ്ങളിൽ തങ്ങളുടെ അതൃപ്തി പ്രകടിപ്പിക്കുമ്പോഴും എംജിആർ, കമൽ ഹാസൻ, വിക്രം, സൂര്യ, ധനുഷ് തുടങ്ങിയ പ്രഗത്ഭർ മികച്ച നടനുള്ള ദേശീയ പുരസ്‌കാരങ്ങൾ നേടിയതും നിരവധി തമിഴ് സിനിമകൾ മുൻകാലങ്ങളിൽ രാജ്യത്തിന്റെ്്്്്്്്്്്്്്്്്്്്്്്്്്്്്്്്്്്്്്്്്്്്് നെറുകയിലെത്തിയതും വിസ്മരിച്ചുകൂടാ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com