ADVERTISEMENT

മക്കൾക്കും മരുമകൾക്കുമൊപ്പം ഓണം ആഘോഷിക്കുന്നതിന്റെ ചിത്രങ്ങൾ പങ്കുവച്ച് മലയാളത്തിന്റെ പ്രിയനടി ലിസി ലക്ഷ്മി.  ഓണപ്പുടവയുടുത്ത് അത്തപ്പൂക്കളമിട്ട് തൂശനിലയിൽ സദ്യവട്ടങ്ങൾ ആസ്വദിച്ച് മക്കളായ സിദ്ധാർഥ്, കല്യാണി, സിദ്ധാർഥിന്റെ ഭാര്യയും വിദേശ വനിതയുമായ മെർലിൻ ബാസ്സ്‌ എന്നിവർക്കൊപ്പം ഓണം ആഘോഷിക്കുന്ന ചിത്രങ്ങളാണ് ലിസി സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്.  മലയാളത്തിന്റെ രാജാവിന്റെ വരവേൽക്കുന്ന നാളുകളിൽ എല്ലാ മലയാളികൾക്കും ലിസി ഓണാശംസകൾ നേരുകയും ചെയ്തു.

lissy-kalyani

 

lissy-son-2

‘‘നമ്മുടെ പ്രിയപ്പെട്ട രാജാവിനെ കേരളം വരവേൽക്കുന്ന ഈ വേളയിൽ നിങ്ങൾക്കെല്ലാവർക്കും സന്തോഷവും സമൃദ്ധിയും  നിറഞ്ഞ ഒരു ഓണം ആശംസിക്കുന്നു.  എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ.’’–ലിസ്സി കുറിച്ചു.

 

പ്രിയദർശൻ ചിത്രങ്ങളിലൂടെ മലയാളികളുടെ പ്രിയതാരമായി മാറിയ നടിയാണ് ലിസി.  'ഓടരുതമ്മാവാ ആളറിയാം' എന്ന ചിത്രത്തിലൂടെ ആദ്യമായി ക്യാമറയ്ക്ക് മുന്നിൽ എത്തുമ്പോൾ 16 വയസ്സ് മാത്രമായിരുന്നു ലിസിക്ക് പ്രായം. തുടർന്ന് പ്രിയദർശന്റെ ഒട്ടേറെ ഹിറ്റ് ചലച്ചിത്രങ്ങളുടെ ഭാഗമാകുവാൻ ലിസിക്ക് കഴിഞ്ഞു. 1990 ഡിസംബറിൽ ഇരുവരും വിവാഹിതരായി. നീണ്ട 22 വർഷത്തെ ദാമ്പത്യം 2014 ൽ അവസാനിച്ചു.

 

2015 ലാണ് പിരിയാൻ തീരുമാനിച്ച വിവരം ഇരുവരും പ്രഖ്യാപിച്ചത്. അത് അടുത്ത സുഹൃത്തുക്കളെപ്പോലും ഞെട്ടിച്ചു. എന്തുകൊണ്ട് പിരിയുന്നു എന്നു പറഞ്ഞിട്ടില്ലെന്നു മാത്രമല്ല, പിരിയുന്നതിലെ വേദനയും ഇരുവരും പങ്കുവച്ചിരുന്നു. ആത്മസുഹൃത്തുക്കളായ സുരേഷ് കുമാറും മോഹൻലാലുമടക്കം പലരും പലതവണ ഇടപെട്ടിട്ടും അവരുടെ തീരുമാനം മാറ്റാനായിരുന്നില്ല. സംയുക്ത ഹർജി 2016 ൽ കോടതി തീർപ്പാക്കി നിയമപ്രകാരം വിവാഹമോചനം അനുവദിച്ചു. വേർപിരിഞ്ഞെങ്കിലും പല ചടങ്ങുകളിലും ഇരുവരെയും നല്ല സുഹൃത്തുക്കളായി കാണാറുണ്ടായിരുന്നു.

 

പിരിഞ്ഞു ജീവിക്കുന്നെങ്കിലും മകൻ സിദ്ധാർഥിന്റെയും മകൾ കല്യാണിയുടെയും ഏതു കാര്യത്തിന് ഇരുവരും ഒന്നിക്കാറുണ്ട്. കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്തിയും അവരുടെ ഏതുകാര്യത്തിനും ഒന്നിച്ചുണ്ടാകുമെന്നു വ്യക്തമാക്കിയുമായിരുന്നു ഇവർ  പിരിഞ്ഞത്. 

 

ചന്തു എന്ന് അടുപ്പമുള്ളവർ വിളിക്കുന്ന സിദ്ധാർഥ് അമേരിക്കയിൽ ഗ്രാഫിക്സ് കോഴ്സ് കഴിഞ്ഞു തിരിച്ചെത്തിയ ശേഷം പ്രിയൻ സംവിധാനം ചെയ്ത മരക്കാറിൽ വിഎഫ്എക്സ് സൂപ്പർവൈസറായി ജോലി ചെയ്തിരുന്നു. ഈ ചിത്രത്തിന് സിദ്ധാർഥിന് ദേശീയപുരസ്‌ക്കാരം ലഭിച്ചിരുന്നു. മരക്കാറിൽ കല്യാണി പ്രിയദർശനും അഭിനയിച്ചിരുന്നു. സിദ്ധാർഥിന്റെ ഭാര്യ മെര്‍ലിന്‍ വിഷ്വല്‍ ഇഫക്റ്റ്സ് പ്രൊഡ്യൂസറാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com