ഓണം കൊച്ചിയിൽ ആഘോഷിച്ച് മോഹൻലാൽ; വിഡിയോ പങ്കുവച്ച് സമീർ ഹംസ
Mail This Article
×
മോഹൻലാലിനും കുടുംബത്തിനും ഓണം ആഘോഷിക്കുന്ന സമീർ ഹംസയുടെ ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുക്കുന്നത്. കൊച്ചി എളമക്കരയിലെ വീട്ടിലായിരുന്നു മോഹൻലാലും കുടുംബവും ഓണം ആഘോഷിച്ചത്. വിവിധ ഭാഷകളിലുള്ള സിനിമകളുടെ ഷൂട്ടിങ് തിരിക്കുകളാൽ മോഹൻലാൽ വളരെ ചുരുങ്ങിയ ദിനങ്ങൾ മാത്രം ആണ് ഈ വർഷം കേരളത്തിൽ ഉണ്ടായിരുന്നത്.
സമീർ ഹംസയുടെ മകൻ ഷാരൻ സമീറിനൊപ്പമുള്ള മോഹൻലാലിന്റെ വിഡിയോയും സമൂഹമാധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു. ഷാരനൊപ്പം പ്രണവ് മോഹൻലാലിനെയും കാണാം.
‘വൃഷഭ’ എന്ന പാൻ ഇന്ത്യൻ ചിത്രത്തിന്റെ മൈസൂർ ഷെഡ്യൂൾ പൂർത്തിയാക്കിയതിനുശേഷം ‘നേര്’ എന്ന സിനിമയുടെ സെറ്റിൽ മോഹൻലാൽ ജോയിൻ ചെയ്യും. ട്വൽത്ത് മാനു ശേഷം മോഹൻലാലും ജീത്തു ജോസഫും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ‘നേര്’.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.