ADVERTISEMENT

ഉണ്ണി മുകുന്ദൻ നായകനായ ‘മേപ്പടിയാൻ’ സിനിമയുടെ സംവിധായകൻ വിഷ്ണു മോഹൻ വിവാഹിതനായി. അഭിരാമിയാണ് വിഷ്ണുവിന്റെ വധു. ബിജെപി േനതാവ് എ.എൻ. രാധാകൃഷ്ണന്റെ മകളാണ് അമ്മു എന്നു വിളിക്കുന്ന അഭിരാമി. ഏപ്രിൽ മാസമായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം. ചേരാനല്ലൂർ വച്ച് നടന്ന വിവാഹച്ചടങ്ങിൽ സിനിമാ–രാഷ്ട്രീയ രംഗത്തെ നിരവധിപ്പേർ പങ്കെടുത്തു.

 

താരസമ്പന്നമായിരുന്നു വിഷ്ണുവിന്റെ വിവാഹം. മമ്മൂട്ടി, ഉണ്ണി മുകുന്ദൻ, സുരേഷ് ​ഗോപി, മേജർ രവി, കൃഷ്ണ കുമാർ, രൺജി പണിക്കർ, അനുശ്രീ, സൈജു കുറുപ്പ്, നിഷ ഉൾപ്പടെയുള്ളവർ വിവാഹത്തിൽ പങ്കെടുക്കാൻ എത്തി. യൂസഫ് അലി, കെ. സുരേന്ദ്രന്‍, പി എസ് ശ്രീധരന്‍ പിള്ള തുടങ്ങിയവരും വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയിരുന്നു. 

 

ഉണ്ണി മുകുന്ദന്‍ ഫിലിംസിന്‍റെ ബാനറില്‍ ഉണ്ണി മുകുന്ദന്‍ ആദ്യമായി നിര്‍മിച്ച ചിത്രമായിരുന്നു മേപ്പടിയാന്‍. 69മത് ദേശീയ ചലച്ചിത്ര അവാര്‍ഡില്‍ നവാഗത സംവിധായകനുള്ള പുരസ്കാരവും മേപ്പടിയാനിലൂടെ വിഷ്ണു സ്വന്തമാക്കിയിരുന്നു.

 

വിഷ്ണു ഒരുക്കുന്ന പുതിയ ചിത്രത്തിൽ ബിജു മേനോനും നിഖില വിമലുമാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com