‘ഞാൻ വീട്ടിലെ മതിൽ പൊളിച്ചു ഗേറ്റ് വലുതാക്കാൻ തുടങ്ങാണട്ടോ’; ‘ആർഡിഎക്സ്’ നിർമാതാവിനോട് പെപ്പെ
Mail This Article
‘ജയിലർ’ സിനിമയുടെ വന്‍ വിജയത്തിന് പിന്നാലെ നിർമാതാവ് കലാനിധി മാരന്‍ നായകനായ രജനികാന്തിനും സംവിധായകന്‍ നെല്‍സണും പാരിതോഷികം നല്‍കിയ വിവരം വലിയ വാര്‍ത്തയായിരുന്നു. രജനികാന്തിന് പ്രതിഫലത്തിന് പുറമെ 100 കോടിയോളം രൂപയുടെ ചെക്കും ബിഎംഡബ്ല്യു കാറുമാണ് സമ്മാനിച്ചത്. സംവിധായകന്‍ നെല്‍സണും ലാഭത്തിന്‍റെ പങ്കും പോര്‍ഷെയുടെ ആഡംബരകാറും സമ്മാനിച്ചു. ഇപ്പോഴിതാ ഓണത്തിന് റിലീസിനെത്തിയ മികച്ച പ്രതികരണം നേടുന്ന ആര്‍ഡിഎക്സ് സിനിമയിലെ താരങ്ങളും നിര്‍മ്മാതാവ് സോഫിയ പോളില്‍ നിന്ന് പാരിതോഷികം പ്രതീക്ഷിക്കുന്നുണ്ട്. സിനിമയിലെ പ്രധാന വേഷത്തിലെത്തിയ ആന്‍റണി വര്‍ഗീസാണ് ഫെയ്സ്ബുക്ക് കുറിപ്പിലൂടെ രസകരമായ ഒരു ആഗ്രഹം വെളിപ്പെടുത്തിയത്.
‘‘ജയിലർ സിനിമ ഹിറ്റ് ആയപ്പോൾ രജനി സാറിനു ബിഎംഡബ്ല്യു കിട്ടിയതറിഞ്ഞു സോഫിയ ചേച്ചിയെ കാണാൻ ചെന്ന റോബർട്ടും ഡോണിയും സേവിയും’’ എന്ന് തുടങ്ങുന്ന കുറിപ്പിനൊപ്പം സിനിമയിലെ മറ്റ് താരങ്ങളായ നീരജും ഷെയ്നും നിർമാതാവിനൊപ്പം നില്‍ക്കുന്ന ചിത്രമാണ് പെപ്പെ പങ്കുവച്ചിരിക്കുന്നത്.
‘‘ജയിലർ സിനിമ ഹിറ്റ് ആയപ്പോൾ രജനി സാറിനു ബിഎംഡബ്ല്യു കിട്ടിയതറിഞ്ഞു സോഫിയ ചേച്ചിയെ കാണാൻ ചെന്ന റോബർട്ടും ഡോണിയും സേവിയും. കാറിനെ പറ്റി മിണ്ടാൻ പോലും സമയം തരാതെ വയറുനിറയെ ഫുഡും തന്ന്, എന്തേലും പറയാൻ തുടങ്ങിയാൽ അപ്പോൾ തന്നെ സോഫിയ ചേച്ചി കപ്പ എടുത്ത് തരും. ഇന്നലെ പറയാൻ പറ്റിയില്ല അതോണ്ട് ഇപ്പോ പറയാ, ഞാൻ വീട്ടിലെ മതിൽ പൊളിച്ചു ഗേറ്റ് വലുതാക്കാൻ തുടങ്ങാണട്ടോ... പിന്നെ നഹാസ് പോർഷെ ഓടിക്കാൻ പഠിച്ചു തുടങ്ങിയെന്നാ കേൾക്കുന്നേ.’’–ആന്റണി വർഗീസ് പറയുന്നു.