വമ്പൻ മേക്കോവറുമായി ശീലു എബ്രഹാം; ഫൊട്ടോഗ്രാഫർ എബ്രിഡ് ഷൈൻ
Mail This Article
സിനിമയിൽ നാടൻ വേഷങ്ങളിലൂടെ മലയാളിക്ക് വളരെ സുപരിചിതയായ നടിയാണ് ഷീലു എബ്രഹാം. അഭിനയിച്ച ചിത്രങ്ങളിലെല്ലാം സാരി അണിഞ്ഞ് തനി നാടൻ പെൺകുട്ടിയായി എത്തുന്ന ശീലുവിനെയാണ് കാണാന്‍ കഴിയുക. ഇപ്പോഴിതാ നടിയുടെ പുതിയ മേക്കോവറാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. മോഡണ്‍ വസ്ത്രത്തിൽ അടിമുടി മാറിയ ചിത്രങ്ങള്‍ ശീലു തന്നെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്.
പ്രശസ്ത സംവിധായകന്‍ എബ്രിഡ് ഷൈനാണ് ചിത്രങ്ങള്‍ എടുത്തിരിക്കുന്നത്. എന്തെങ്കിലും പുതുതായി ചെയ്യണമെന്നുണ്ടായിരുന്നു. അതിന് വിശ്വസിക്കാവുന്ന ഒരാളെ വേണമായിരുന്നു. നന്ദി സംവിധായകന്‍ എബ്രിഡ് ഷൈന്‍ എന്നാണ് ശീലു നൽകിയ അടിക്കുറിപ്പ്.
നടി മാധവിയെ പോലുണ്ട് എന്നാണ് ഈ പോസ്റ്റിന് അന്‍സിബ കമന്റ് ചെയ്തിരിക്കുന്നത്. രചന നാരായണന്‍കുട്ടി, സോന നായർ അടക്കമുള്ള താരങ്ങളും ആരാധകരും കമന്റുമായി എത്തിയിട്ടുണ്ട്.
മിനി സോന്ധിയാണ് ഷീലുവിന്‍റെ ഈ ഫോട്ടോഷൂട്ട് ഔട്ട്ഫിറ്റ് തയ്യാറാക്കിയത്. ആൽപി ബോയിലയാണ് സ്റ്റെലിസ്റ്റ്. രതന്തി പ്രമാണിക് ആണ് ഹെയറിസ്റ്റ്. സലിം സയിദ്ദ് ആണ് മേയ്ക്കപ്പ്.
ആടുപുലിയാട്ടം, പട്ടാഭിരാമൻ, ശുഭരാത്രി തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയായ താരമാണ് ശീലു എബ്രഹാം. 2013 ല്‍ വീപ്പിങ് ബോയ് എന്ന ചിത്രത്തിലൂടെയാണ് ശീലു അഭിനയരംഗത്ത് എത്തിയത്. മംഗ്ലീഷ്, ഷീ ടാക്സി, സോളോ, പുതിയ നിയമം, പുത്തന്‍ പണം, കനല്‍, ശുഭരാത്രി, മരട് തുടങ്ങിയവയാണ് ശീലുവിന്റെ പ്രധാന സിനിമകൾ. അബാം സിനിമാസിന്റെ ഉടമസ്ഥനാണ് ശീലുവിന്റെ ഭർത്താവ് എബ്രഹാം.