ADVERTISEMENT

എല്ലാ വർഷത്തേതുമെന്ന പോലെ ഇത്തവണയും മമ്മൂട്ടിയുടെ ആരാധകർ അദ്ദേഹത്തിന്റെ വീടിനു മുന്നിൽ ഒത്തുകൂടിയിരുന്നു. ഏറെ നേരത്തെ കാത്തിരിപ്പിനു േശഷം മമ്മൂട്ടി ആരാധകരെ കാണാൻ വീടിനു മുകളിലത്തെ നിലയിൽ എത്തുകയും ചെയ്തു. ഇത്തവണ അദ്ദേഹത്തിനൊപ്പം ദുൽഖറും ഉണ്ടായിരുന്നു.

 

ആരാധകരെ കൈ വീശി കാണിച്ച മമ്മൂട്ടി തിരികെ പോകുന്ന സമയത്ത് ദുൽഖറും എത്തിയത് ആരാധകർക്ക് ഇരട്ടി സന്തോഷം നൽകി. ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയും ചെയ്തു. ഇപ്പോഴിതാ ഇതേ ദൃശ്യങ്ങൾ മമ്മൂട്ടിയുടെ വീട്ടിൽ നിന്നു കണ്ടാൽ എങ്ങനെ ഇരിക്കും. ആ അപൂർവ നിമിഷങ്ങളാണ് ദുൽഖറിന്റെ അടുത്ത സുഹൃത്തും ഫൊട്ടോഗ്രാഫറുമായ ഷാനി ഷകി തന്റെ ക്യാമറയിൽ പകർത്തിയത്.

 

മമ്മൂട്ടി വീട്ടിനകത്തുനിന്നും പുറത്തേക്ക് വരുന്നതും പിന്നീട് േഗറ്റിനു പുറത്തു നിൽക്കുന്ന ആരാധകരെ കൈ വീശി കാണിക്കുന്നതുമായ ദൃശ്യങ്ങളാണ് ഷാനി തന്റെ ഫോണില്‍ പകർത്തിയത്.

 

ഭ്രമയുഗം എന്ന ചിത്രത്തിലാണ് മമ്മൂട്ടി നിലവില്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. കണ്ണൂര്‍ സ്ക്വാഡ് എന്ന ചിത്രമാണ് താരത്തിന്റേതായി റിലീസിന് ഒരുങ്ങുന്നത്. കാതല്‍, ബസൂക്ക എന്നീ ചിത്രങ്ങളും മമ്മൂട്ടിയുേതായി അണിയറയില്‍ ഒരുങ്ങുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com