ADVERTISEMENT

മകൾ അലംകൃതയ്ക്ക് വ്യത്യസ്തമായ പിറന്നാൾ കുറിപ്പുമായി പൃഥ്വിരാജ് സുകുമാരൻ. മകൾ നല്ലൊരു വ്യക്തിയായി വളരുന്നത് കാണുന്നത് അച്ഛനമ്മമാരെന്ന നിലയിൽ തങ്ങൾക്ക് അഭിമാനമാണെന്ന് പൃഥ്വിരാജ് പറയുന്നു. മകൾ തങ്ങൾക്ക് കൂടി മാതൃകയാണെന്നും നിത്യവെളിച്ചമാണെന്നും പൃഥ്വിരാജ് കുറിച്ചു. 

 

‘‘എന്റെ കുഞ്ഞുമകൾക്ക് പിറന്നാൾ ആശംസകൾ. നിനക്കിന്ന് ഒൻപത് വയസ്സ് പൂർത്തിയാകുന്നു. അമ്മയും അച്ഛനും വെറും  കുട്ടികളാണെന്നും നീ ഞങ്ങളുടെ രക്ഷാകർത്താവാണെന്നും തോന്നിപ്പിച്ച നിരവധി നിമിഷങ്ങൾ ഉണ്ടായിട്ടുണ്ട് ! നിനക്ക് ചുറ്റുമുള്ള എല്ലാവരോടും എല്ലാവരോടുമുള്ള നിന്റെ അനുകമ്പ, ക്ഷമ, സ്നേഹം എന്നിവ കണ്ട് ഞങ്ങൾ അതിശയിച്ചു പോയിട്ടുണ്ട്. ഞങ്ങൾക്ക് തന്നെ അവിശ്വസനീയമായ രീതിയിൽ നീ നല്ലൊരു വ്യക്തിയായി വളരുന്നത് കാണുമ്പോൾ അഭിമാനം തോന്നുന്നു.  നീ ഞങ്ങളുടെ നിത്യ വെളിച്ചമാണ്.’’

 

എന്നത്തേതിൽ നിന്നും വ്യത്യസ്തമായി ഇത്തവണ മകളുടെ മുഖം കാണുന്ന ഫോട്ടോയാണ് പൃഥ്വിരാജ് പിറന്നാൾ കുറിപ്പിനോടൊപ്പം പങ്കുവച്ചത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com