അശോക് സെല്‍വനും കീര്‍ത്തി പാണ്ഡ്യനും വിവാഹിതരായി
Mail This Article
നടൻ അശോക് സെല്‍വനും നടി കീര്‍ത്തി പാണ്ഡ്യനും വിവാഹിതരായി. നിര്‍മാതാവും നടനുമായ അരുണ്‍ പാണ്ഡ്യന്‍റെ ഇളയ മകളാണ് കീര്‍ത്തി പാണ്ഡ്യന്‍. ഈറോഡ് സ്വദേശിയാണ് അശോക് സെൽവൻ. വിവാഹത്തിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാണ് പങ്കെടുത്തത്. സിനിമയിലെ സഹപ്രവർത്തകർക്കായി റിസപ്‌ഷൻ നടത്തും.
പാ രഞ്ജിത്ത് നിർമിക്കുന്ന 'ബ്ലൂ സ്റ്റാര്‍' എന്ന സിനിമയിൽ അശോക് സെല്‍വനും, കീര്‍ത്തിയും ഒന്നിച്ച് അഭിനയിച്ചിരുന്നു. അശോക് സെല്‍വന്‍ നായകനായി ഈ അടുത്തിടെ ഇറങ്ങിയ ‘പോര്‍ തൊഴില്‍’ എന്ന ചിത്രം വലിയ ഹിറ്റായിരുന്നു.
2019ൽ പുറത്തിറങ്ങിയ ‘തുമ്പ’ എന്ന ചിത്രത്തിലൂടെയാണ് കീർത്തി പാണ്ഡ്യൻ അഭിനയരംഗത്തെത്തുന്നത്. അന്ന ബെൻ നായികയായ ‘ഹെലൻ’ സിനിമയുടെ തമിഴ് റീമേക്കിലും കീർത്തി നായികയായെത്തി. സീ ഫൈവില്‍ ഒരു വെബ് സീരിസിലും നടി അഭിനയിച്ചിട്ടുണ്ട്.
മലയാളത്തില്‍ നന്‍പകല്‍ നേരത്ത് മയക്കം അടക്കമുള്ള ചിത്രങ്ങളില്‍ തിളങ്ങിയ നടി രമ്യ പാണ്ഡ്യൻ കീർത്തിയുടെ ബന്ധുവാണ്.