ADVERTISEMENT

പതിനെട്ടാം പിറന്നാൾ ആഘോഷിക്കുന്ന ഹൻസികയ്ക്ക് ഹൃദയത്തിൽ തൊടുന്ന പിറന്നാൾ ആശംസകളുമായി അച്ഛൻ കൃഷ്ണകുമാർ. 18 വർഷം എത്ര പെട്ടന്നാണ് കടന്നുപോയതെന്നും അടുത്ത കാലത്തു ജനിച്ച ഒരു മകൾ എന്ന തോന്നലാണ് ഇപ്പോഴും മനസ്സിലെന്നും കൃഷ്ണകുമാർ പറയുന്നു.

 

‘‘ഹൻസിക അറ്റ് 18... എനിക്ക് എന്റെ 18 വയസു പ്രായത്തിലെ കാര്യങ്ങൾ വലുതായൊന്നും ഓർക്കാനില്ല.. അന്നൊക്കെ വർഷങ്ങൾ നീങ്ങുന്നില്ല എന്നു തോന്നിയ കാലം ഉണ്ടായിരുന്നു.. അന്ന് നമുക്ക് വലുതാവണം, ജോലിയിൽ കേറണം,  പണമുണ്ടാക്കണം വാഹനം വാങ്ങണം, വിദേശരാജ്യങ്ങളിൽ പോകണം.... ഇങ്ങനെ കുറേ കാര്യങ്ങൾ ആയിരുന്നു ജീവിതത്തിൽചിന്തിച്ചു കൂട്ടിയിരുന്നത്.. 20 കളും മുപ്പതുകളും ഇഴഞ്ഞാണ് നീങ്ങിയത്.. 

 

ഇന്നു 55 വയസ്സായപ്പോൾ  എല്ലാം റോക്കറ്റ് സ്പീഡ് പോലെ തോന്നുന്നു..ഓരോ വർഷവും പതുക്കെ പോയാൽ മതിയെന്ന് തോന്നും, പക്ഷേ പോകുന്ന സ്പീഡ് താങ്ങാനാവുന്നില്ല.. കാരണമെന്തെന്നു 50 കഴിഞ്ഞവർക്ക് മനസ്സിലാവും. ഹൻസികയ്ക്കു ഇന്നു 18വയസ്സായി.. എപ്പോഴാണ് ഈ 18 വർഷം കടന്നു പോയതെന്ന് ഞാൻ അറിഞ്ഞില്ല.. വളരെ അടുത്തകാലത്തു ജനിച്ച ഒരു മകൾ എന്ന തോന്നലാണ് മനസ്സിൽ... സ്കൂളിൽ ചേർക്കാൻ കൊണ്ടുപോയതൊക്കെ ഇന്നലെ നടന്ന ഒരു സംഭവമായി തോന്നുന്നു. എല്ലാ മാതാപിതാക്കൾക്കും ഇതുപോലുള്ള ചിന്തകൾ കാണുമായിരിക്കാം.. അല്ലേ.. ഹാൻസുവിനും, ഇന്നു ലോകത്തു 18ാം പിറന്നാൾ ആഘോഷിക്കുന്ന എല്ലാവർക്കും ആശംസകൾ നേരുന്നു.’’–കൃഷ്ണകുമാര്‍ പറയുന്നു.

 

കൃഷ്ണകുമാറിന്റെയും സിന്ധുകൃഷ്ണയുടെയും ഇളയമകളാണ് ഹൻസിക. അഹാന, ദിയ, ഇഷാനി എന്നിവരാണ് മറ്റ് മക്കൾ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com