ADVERTISEMENT

ഫഹദ് ഫാസിൽ–നസ്രിയ വിവാഹ ഫോട്ടോ പങ്കുവച്ച് ബാബു ആന്റണിയുടെ മകൻ ആർതർ ആന്റണി. ഫഹദിനും നസ്രിയയ്ക്കുമൊപ്പം ഫോട്ടോയ്ക്കു പോസു ചെയ്യുന്ന ബാബു ആന്റണിയും മകൻ ആർതറുമാണ് ചിത്രത്തിലുള്ളത്. സംവിധായകൻ ഫാസിലിനെ ആദ്യമായി കാണുന്നത് അവിടെ വച്ചാണ് കാണുന്നതെന്ന് ആർതർ പറയുന്നു.  പൂവിന് പുതിയ പൂന്തെന്നൽ എന്ന ചിത്രത്തിൽ ബാബു ആന്റണി അഭിനയിക്കുമ്പോൾ ഫഹദിന് അന്നത്തെ ആർതറിന്റെ പ്രായമായിരുന്നുവെന്ന് അച്ഛൻ പറഞ്ഞുവെന്നും ആർതർ കുറിച്ചു.

 

‘‘പണ്ടൊരു വ്യാഴാഴ്ച എടുത്ത ചിത്രം. ഫഹദ് ഫാസിലിന്റെയും നസ്രിയയുടെയും വിവാഹത്തിൽ പപ്പയും ഞാനും പങ്കെടുത്തപ്പോൾ എടുത്തതാണ്. അവിടെ വച്ചാണ് ഞാൻ ഫാസിൽ സാറിനെ ആദ്യമായി കാണുന്നത്. പൂവിനു പുതിയ പൂന്തെന്നൽ ചിത്രീകരിക്കുമ്പോൾ ഫഹദ് എന്റെ പ്രായത്തിലായിരുന്നുവെന്ന് പപ്പ പറഞ്ഞിട്ടുണ്ട്’’. –ആർതർ ആന്റണി കുറിച്ചു. 

 

ബാബു ആന്റണിയെപ്പോലെ തന്നെ മാർഷ്യൽ ആർട്സിലെ താരമാണ് മകൻ ആർതർ ആന്റണിയും.  മിക്സഡ്‌ മാർഷ്യൽ ആർട്സിൽ ഫസ്റ്റ്‌ ഡാൻ ബ്ലാക്ക്‌ ബെൽറ്റ്‌ കരസ്ഥമാക്കിയ ആർതർ ഇപ്പോൾ സിനിമയിലും അഭിനയിക്കുന്നുണ്ട്.  ബാബു ആന്റണി, മകന്‍ ആര്‍തര്‍ ബാബു ആന്റണി, ഗുസ്തി താരവും അമേരിക്കന്‍ ചലച്ചിത്രങ്ങളിലെ വില്ലന്‍ കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയനായ ചാള്‍സ് ടെയ്‌ലര്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളാകുന്ന 'ദ ഗ്രേറ്റ് എസ്‌കേപ്പ്' എന്ന ചിത്രം തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി, മലയാളം എന്നിങ്ങനെ അഞ്ചു ഭാഷകളിലാണ് റിലീസ് ചെയ്തത്.  ഇടുക്കി ഗോൾഡിലും ഒരു ചെറിയ കഥാപാത്രത്തെ ആർതർ അവതരിപ്പിച്ചിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com