ADVERTISEMENT

ആർഡിഎക്സ് സിനിമയുടെ വിജയം വീട്ടിൽ വച്ച് ആഘോഷിക്കുന്ന നടൻ ആന്റണി വർഗീസിന്റെ വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറൽ. നടൻ ജിനോ ജോൺ ആണ് ഈ വിഡിയോ ഇപ്പോൾ തന്റെ ഫെയ്സ്ബുക്ക് പേജിലൂടെ പുറത്തുവിട്ടത്. സിനിമയുടെ നൂറാം ദിനം പോസ്റ്റ് ചെയ്യാൻ വച്ചിരുന്ന വിഡിയോ ആണിതെന്നും എന്നാൽ നൂറ് കോടിയും കടന്ന് സകലയിടങ്ങളിലും തരംഗമായതിനാലാണ് ഇപ്പോൾ ഇത് പങ്കുവച്ചതെന്നും ജിനോ പറഞ്ഞു. ഒരു മെക്സിക്കൻ അപാരത എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ജിനോ ആന്റണി വർഗീസിന്റെ അടുത്ത സുഹൃത്താണ്.

 

‘‘ആർഡിഎക്സിന്റെ 100ാം ദിനത്തിൽ പോസ്റ്റ്‌ ചെയ്യാനായിട്ട് ഞാൻ കരുതി വച്ച വിഡിയോ ആയിരുന്നു ഇത്. എന്നാൽ, അതിനു മുന്നേ 100 കോടി കലക്‌ഷൻ നേടിയ ആർഡിഎക്സ് നെറ്റ്ഫ്ലിക്സിലും തരംഗമായി മുന്നേറുന്നതിനാൽ ഞാനിത് പോസ്റ്റ് ചെയ്യുന്നു. ആർഡിഎക്സ് ഹിറ്റല്ല ...നൂറു കോടി ഹിറ്റാണ്.’’–ജിനോ ജോൺ കുറിച്ചു.

 

ആർഡിഎക്സ് സിനിമ റിലീസ് ചെയ്ത ദിവസം പെപ്പെയുടെ കൂട്ടുകാർ മൊബൈലിൽ എടുത്ത വിഡിയോ ആണിത്. സിനിമയുടെ റിലീസ് ദിവസം ആയതുകൊണ്ട് തന്നെ ടെൻഷൻ കാരണം വീട്ടിൽ തന്നെയായിരുന്നു ആന്റണി. ആദ്യ പ്രതികരണം വന്നതോടെ തന്നെ ചിത്രം സൂപ്പർഹിറ്റായെന്ന് ഉറപ്പിച്ചതോടെയാണ് നടൻ ആഘോഷങ്ങൾക്കായി ഇറങ്ങിത്തിരിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com