ADVERTISEMENT

കണ്ണൂർ സ്ക്വാഡ് സിനിമയിൽ തീയുടെ നടുവിലൂടെ നടക്കുന്ന മമ്മൂട്ടിയുടെ വിഡിയോ വൈറലാകുന്നു. കോസ്റ്റ്യൂം ഡിസൈനർ ആയ അഭിജിത്ത് ആണ് കണ്ണൂർ സ്ക്വാഡ് സിനിമയിൽ നിന്നുള്ള ലൊക്കേഷൻ വിഡിയോ പോസ്റ്റ് ചെയ്തത്. സിനിമയുടെ തുടക്കത്തിലുള്ള ആക്‌ഷൻ രംഗങ്ങളാണ് വിഡിയോയിൽ ഉള്ള്. കത്തുന്ന വീടിനുള്ളിലേക്ക് മമ്മൂട്ടി നടന്നുപോകുന്നതും വിഡിയോയിൽ ദൃശ്യമാണ്. 

വിഎഫ്എക്സിന്റെയോ ഡ്യൂപ്പിന്റെയോ സഹായം ഇല്ലാതെയാണ് ഈ സീനുകൾ മമ്മൂട്ടി അഭിനയിച്ചതെന്ന് വ്യക്തം.  മമ്മൂട്ടിയെ അഭിനന്ദിച്ചുകൊണ്ട് നിരവധി കമന്റുകളാണ് വിഡിയോയ്ക്ക് ലഭിക്കുന്നത്.

മമ്മൂട്ടിയെ നായകനാക്കി നവാഗതനായ റോബി വര്‍ഗീസ് രാജ് സംവിധാനം ചെയ്ത ചിത്രമാണ് കണ്ണൂർ സ്‌ക്വാഡ്. നടൻ റോണി ഡേവിഡ് രാജ് ഷാഫിയും എന്നിവർ ആണ് ചിത്രത്തിന് തിരക്കഥയൊരുക്കിയത്.  മികച്ച അഭിപ്രായം നേടി പ്രദർശനം തുടരുന്ന ചിത്രം ബോക്സ്ഓഫിസിൽ കലക്‌ഷൻ റെക്കോർഡ് ഭേദിച്ച് മുന്നേറുകയാണ്. 

മമ്മൂട്ടിക്കൊപ്പം റോണി ഡേവിഡ്, ശബരീഷ് വർമ്മ, അസീസ് നെടുമങ്ങാട്  കിഷോർ മനോജ് കെ.യു തുടങ്ങിയവരാണ് അഭിനയിച്ചത് ദുല്‍ഖര്‍ സല്‍മാന്റെ വേഫേറെര്‍ ഫിലിംസ് ആണ് ചിത്രത്തിന്റെ കേരളത്തിലെ വിതരണക്കാര്‍. മമ്മൂട്ടി കമ്പനിയുടെ നിര്‍മാണത്തില്‍ ഒരുങ്ങിയ നാലാമത്തെ ചിത്രമാണ് കണ്ണൂര്‍ സ്‌ക്വാഡ്.

English Summary:

Kannur Squad location video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com