‘വരദരാജ മന്നാർ, ദ് കിങ്’; പൃഥ്വിരാജിന്റെ ‘സലാർ’ ലുക്ക്
Mail This Article
പൃഥ്വിരാജ് സുകുമാരന് പിറന്നാൾ സമ്മാനവുമായി ‘സലാര്‍’ ടീം. ചിത്രത്തിലെ പൃഥ്വിയുടെ മറ്റൊരു ലുക്ക് ആണ് അണിയറ പ്രവർത്തകർ പുറത്തിറക്കിയത്. ‘വരദരാജ മന്നാർ, ദ് കിങ്’ എന്ന അടിക്കുറിപ്പോടെയാണ് പൃഥ്വിയുടെ പോസ്റ്റർ റിലീസ് ചെയ്തത്.
കഴിഞ്ഞ വർഷവും പൃഥ്വിയുടെ പിറന്നാൾ ദിനത്തിൽ സലാറിലെ ലുക്ക് ടീം പുറത്തിറക്കിയിരുന്നു. ഈ ഒക്ടോബറിൽ തിയറ്ററുകളിലെത്തേണ്ട ചിത്രത്തിന്റെ റിലീസ് ചില പ്രത്യേക കാരണങ്ങളാൽ നീട്ടിയിരുന്നു
പ്രഭാസിനെ നായകനാക്കി കെജിഎഫ് സംവിധായകനായ പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന സലാറില്‍ വരദരാജ മന്നാര്‍ എന്ന കഥാപാത്രമായാണ് പൃഥ്വിരാജ് എത്തുന്നുണ്ട്. 200 കോടി മുതല്‍മുടക്കില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ പൃഥ്വി വില്ലന്‍ കഥാപാത്രത്തെയാണോ അവതരിപ്പിക്കുന്നതെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.
ശ്രുതി ഹാസനാണ് സലാറിലെ നായിക. ജഗപതി ബാബു, ഈശ്വരി റാവു, മധു ഗുരുസ്വാമി എന്നിവരാണ് മറ്റുപ്രധാനവേഷങ്ങളില്‍ എത്തുന്നത്. ചിത്രം ഡിസംബർ 22ന് തിയറ്റുകളിലെത്തും.