മമ്മൂട്ടിയുടെ ‘ടർബോ’; മിഥുൻ മാനുവൽ തിരക്കഥ, വൈശാഖ് സംവിധാനം
Mail This Article
കണ്ണൂർ സ്ക്വാഡിന്റെ വമ്പൻ വിജയത്തിനു ശേഷം മമ്മൂട്ടി കമ്പനി നിർമിക്കുന്ന പുതിയ സിനിമ പ്രഖ്യാപിച്ചു. ‘ടർബോ’ എന്നാണ് ചിത്രത്തിന്റെ ടൈറ്റിൽ. വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് മിഥുൻ മാനുവൽ തോമസ് തിരക്കഥ എഴുതുന്നു.
മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമിക്കുന്ന അഞ്ചാമത്തെ സിനിമയാണ്. മമ്മൂട്ടി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിലെ മറ്റ് അഭിനേതാക്കളുടെ പേരുകൾ അണിയറ പ്രവർത്തകർ ഇതുവരെ പുറത്തുവിട്ടിട്ടില്ല. സാങ്കേതിക വിദഗ്ദരുടെ വിവരങ്ങൾ മാത്രമാണ് വെളിപ്പെടുത്തിയിട്ടുള്ളത്. ചിത്രത്തിന്റെ കേരളത്തിലെ ഡിസ്ട്രിബ്യൂഷൻ ദുൽഖർ സൽമാൻന്റെ ഉടമസ്ഥതയിലുള്ള വേഫേറർ ഫിലിംസും ഓവർസീസ് റിലീസ് ട്രൂത്ത് ഗ്ലോബൽ ഫിലിംസും കൈകാര്യം ചെയ്യും.
വിഷ്ണു ശർമയാണ് ചിത്രത്തിന്റെ ഛായാഗ്രഹകൻ. ജസ്റ്റിൻ വർഗീസാണ് സംഗീതം പകരുന്നത്. ചിത്രസംയോജനം ഷമീർ മുഹമ്മദ്.എക്സിക്യൂട്ടീവ് പ്രൊഡ്യുസർ: ജോർജ് സെബാസ്റ്റ്യൻ, പ്രൊഡക്‌ഷൻ ഡിസൈനർ: ഷാജി നടുവിൽ, ആക്‌ഷൻ ഡയറക്ടർ: ഫീനിക്സ് പ്രഭു, ലൈൻ പ്രൊഡ്യൂസർ: സുനിൽ സിങ്, കോ-ഡയറക്ടർ: ഷാജി പാടൂർ, കോസ്റ്റ്യൂം ഡിസൈനർ: മെൽവി ജെ ആൻഡ് ആഭിജിത്ത് (മമ്മൂട്ടി).
മേക്കപ്പ്: റഷീദ് അഹമ്മദ്–ജോർജ് സെബാസ്റ്റ്യൻ (മമ്മൂട്ടി), പ്രൊഡക്‌ഷൻ കൺട്രോളർ: ആരോമ മോഹൻ, ചീഫ് അസോഷ്യേറ്റ് ഡയറക്ടർ: രാജേഷ് ആർ. കൃഷ്ണൻ, പബ്ലിസിറ്റി ഡിസൈൻസ്: യെല്ലോ ടൂത്ത്. ഡിജിറ്റൽ മാർക്കറ്റിങ്: വിഷ്ണു സുഗതൻ.