ഉടൻ അടി മാംഗല്യം; ഫസ്റ്റ് ലുക്ക് പോസ്റ്റർ
Mail This Article
ചങ്ങനാശ്ശേരി, കുട്ടനാട് തുടങ്ങിയ സ്ഥലങ്ങളിൽ ചിത്രീകരണം പുരോഗമിച്ചുകൊണ്ടിരിക്കുന്ന ഉടൻ അടി മാംഗല്യം എന്ന മലയാള സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. കോമഡി എന്റർടെയ്നർ വിഭാഗത്തിൽപെടടുന്ന ഒരു മലയാള ചിത്രം കൂടിയാണ് ഉടൻ അടി മാംഗല്യം. കലാമേള സിനിമാസിന്റെ ബാനറിൽ സുഭാഷ് ചിത്രശാല നിർമിക്കുന്ന ചിത്രം നവാഗതനായ വിഷ്ണു രതികുമാറാണ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും.
നിരവധി ആൽബങ്ങളിലൂടെയും ടിവി സീരിയലിലൂടെയും പ്രേക്ഷക മനസ്സിൽ ഇടം പിടിച്ച ശ്രീദേവി ഉണ്ണികൃഷ്ണനാണ് ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മധു പുന്നപ്ര , വരയൻ, നൻപകൽ നേരത്ത് മയക്കം തുടങ്ങിയ ചിത്രത്തിലൂടെ ശ്രദ്ധനേടിയ അനിലമ്മ തുടങ്ങിയവർ മറ്റു വേഷങ്ങൾ കൈകാര്യം ചെയ്യുന്നു. ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് അനന്ദ കൃഷ്ണയാണ്. ചിത്രത്തിന്റെ എഡിറ്റർ ടിജോ തങ്കച്ചൻ. ചിത്രത്തിൽ സംഗീതം നൽകിയിരിക്കുന്നത് അരവിന്ദ് മഹാദേവ് ആണ്.
സംവിധായകൻ ഉൾപ്പെടെ 25 വയസിൽ താഴെയുള്ള യുവനിരയാണ് ചിത്രത്തിന്റെ പിന്നണിയിൽ പ്രവർത്തിച്ചിരിക്കുന്നത്. ചിത്രം ജനുവരിയോട് കൂടി തിയറ്ററിൽ എത്തും.