ADVERTISEMENT

സൽമാൻ ഖാന്റെ ബ്രഹ്മാണ്ഡ ചിത്രം ടൈഗർ 3 ബോക്സ്ഓഫിസ് റിപ്പോർട്ട് പുറത്ത്. ആദ്യ ദിനത്തിലെ സിനിമയുടെ ആഗോള കലക്‌ഷൻ 43 കോടിയാണ്. കേരളത്തിൽ നിന്നും ചിത്രം വാരിയത് 1.1 കോടിയും. ഇന്ത്യയില്‍ 5,500 സ്ക്രീനിലും വിദേശത്ത് 3400 സ്ക്രീനുകളിലുമാണ് ടൈഗര്‍ 3 റിലീസ് ചെയ്തത്. ഇതോടെ ഏറ്റവുമധികം ഓപ്പണിങ് കലക്‌ഷൻ ലഭിക്കുന്ന സല്‍മാൻ ചിത്രമെന്ന റെക്കോർഡും ടൈഗർ 3 സ്വന്തമാക്കി.

42.30 നേടിയ ‌‘ഭാരത്’ ആയിരുന്നു ഇതിന് മുന്‍പ് ഏറ്റവും കൂടുതല്‍ കലക്‌ഷൻ ആദ്യദിനം നേടിയ സല്‍മാന്‍ ചിത്രം. പ്രേം രഥൻ ധൻ പായോ ആണ് മൂന്നാമത്. നാലാമത് സുല്‍ത്താനും അഞ്ചാമത് ടൈഗർ സിന്ദാഹേ എന്ന ചിത്രവും.

മികച്ച അഡ്വാൻസ് ബുക്കിങ് ആയിരുന്നു ചിത്രത്തിനു ലഭിച്ചത്. തിങ്കളാഴ്ചയും മികച്ച കലക്‌ഷനാണ് ചിത്രത്തിനു ലഭിക്കുന്നതെന്ന് റിപ്പോർട്ടുകളുണ്ട്.

ചിത്രത്തിലെ സ്പോയിലറുകള്‍ വെളിപ്പെടുത്തരുതെന്ന് സല്‍മാൻ ഖാൻ സാമൂഹ്യ മാധ്യമത്തിലൂടെ ആരാധകരോട് അഭ്യര്‍ഥിച്ചിരുന്നു. എന്നാൽ സിനിമയിലെ പ്രധാന സർപ്രൈസുകളെല്ലാം ഇപ്പോൾ തന്നെ പുറത്തായി കഴിഞ്ഞു. ഷാറുഖ് ഖാൻ അതിഥിവേഷത്തിലെത്തുന്ന രംഗങ്ങളുടെ വിഡിയോയും ഓൺലൈനിലൂടെ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

പൂർണമായും യഷ് രാജ് സ്പൈ യൂണിവേഴ്സിൽ വരുന്ന ആദ്യ ചിത്രമാണ് ‘ടൈഗർ 3’ . ടൈഗർ സിന്ദാ ഹേ, വാർ, പഠാൻ എന്നീ സിനിമകളുടെ കഥാപശ്ചാത്തലത്തിനു ശേഷം നടക്കുന്ന സംഭവങ്ങളാണ് ചിത്രം പറയുന്നത്. ഇമ്രാൻ ഹാഷ്മിയാണ് വില്ലന്‍ വേഷത്തിലെത്തുന്നത്. അശുതോഷ് റാണ, രേവതി,  റിദ്ദി ദോഗ്ര, രൺവീർ ഷൂരേ എന്നിവരാണ് മറ്റ് അഭിനേതാക്കൾ.

ഷാറുഖ് ഖാന്റെ ഫാൻ എന്ന ചിത്രമൊരുക്കിയ സംവിധായകന്റെ ആദ്യ ആക്‌ഷൻ എന്റർടെയ്നർ കൂടിയാണ്  ടൈഗർ 3.

English Summary:

Tiger 3 box office collection Day 1: Salman Khan, Katrina Kaif film likely to open at 43 cr in India

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com