ADVERTISEMENT

ആൻസൺ പോൾ, രാഹുൽ മാധവ്, ആരാധ്യാ ആൻ എന്നിവർ കേന്ദ്ര കഥാപാത്രത്തിലെത്തുന്ന ക്യാംപസ് ത്രില്ലർ ചിത്രം താൾ ഡിസംബർ 8 ന് തിയറ്ററുകളിലേക്കെത്തും. നവാഗതനായ  രാജാസാഗർ  സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ഡോ.ജി.കിഷോർ നിർവഹിക്കുന്നു. ഗ്രേറ്റ്  അമേരിക്കൻ ഫിലിംസിന്റെ ബാനറിൽ ക്രിസ് തോപ്പിൽ, മോണിക്ക കമ്പാട്ടി, നിഷീൽ കമ്പാട്ടി എന്നിവരാണ് ചിത്രത്തിന്റെ നിർമാണം. 

താളിലെ റിലീസായ ബിജിബാൽ ഒരുക്കിയ രണ്ടു ഗാനങ്ങളും യൂട്യൂബിൽ ട്രൻഡിങ് ലിസ്റ്റിൽ ഇടം നേടിയിരുന്നു. രണ്ടു കാലഘട്ടങ്ങളിലെ ഒരു കോളേജിലെ വിശ്വാ, മിത്രൻ എന്നിവരുടെ കഥ പറയുന്ന ചിത്രം താളിൽ ആൻസൺ പോൾ, രാഹുൽ മാധവ്, ആരാധ്യ ആൻ, രഞ്ജി പണിക്കർ, രോഹിണി,ദേവി അജിത്ത്, സിദ്ധാർത്ഥ് ശിവ, നോബി, ശ്രീധന്യ, വിവിയ ശാന്ത്, അരുൺകുമാർ,മറീന മൈക്കിൾ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളിലെത്തുന്നത്.

താളിന്റെ അണിയറപ്രവർത്തകർ ഇവരാണ്. ഛായാഗ്രഹണം :സിനു സിദ്ധാർത്ഥ്,സംഗീതം: ബിജിബാൽ ലിറിക്‌സ് : ബി കെ ഹരിനാരായണൻ, രാധാകൃഷ്ണൻ കുന്നുംപുറം, എഡിറ്റിങ് പ്രദീപ് ശങ്കർ, സൗണ്ട് ഡിസൈൻ : കരുൺ പ്രസാദ് , വിസ്‌താ ഗ്രാഫിക്സ് , വസ്ത്രാലങ്കാരം :അരുൺ മനോഹർ, പ്രൊജക്റ്റ് അഡ്വൈസർ : റെജിൻ രവീന്ദ്രൻ,കല: രഞ്ജിത്ത് കോതേരി, പ്രൊഡക്ഷൻ കൺട്രോളർ : കിച്ചു ഹൃദയ് മല്ല്യ , ഡിസൈൻ: മാമി ജോ, ഡിജിറ്റൽ ക്രൂ: ഗോകുൽ, വിഷ്ണു, പിആർഓ: പ്രതീഷ് ശേഖർ.

English Summary:

Thaal Movie Release Finalised

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com