അമലയ്ക്കൊപ്പം വോട്ട് ചെയ്യാനെത്തി നാഗാര്‍ജുന, ക്യൂവിൽ അല്ലു; വിഡിയോ
Mail This Article
തെലങ്കാന നിയമസഭ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്ത് സൂപ്പർതാരം അല്ലു അർജുൻ. ഏറെ നേരം ക്യൂവിൽ നിന്ന ശേഷമാണ് താരം വോട്ട് രേഖപ്പെടുത്തിയത്. ജൂബിലി ഏരിയയിലെ ബൂത്ത് നമ്പർ 153ലാണ് അല്ലു വോട്ട് ചെയ്യാനെത്തിയത്. ക്യൂ നിൽക്കുന്നതിനിടെ വോട്ട് ചെയ്യാനെത്തിയ മറ്റ് ആളുകളുമായി കുശലാന്വേഷണം നടത്തുകയും വോട്ട് ചെയ്ത ശേഷം ഏറെ നേരം ആളുകളുമായി സംസാരിച്ച ശേഷവുമാണ് താരം മടങ്ങിയത്.
തെലങ്കാനയിലെ 119 മണ്ഡലങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് രാവിലെ ഏഴ് മണിക്കാണ് ആരംഭിച്ചത്. വോട്ടെടുപ്പ് വൈകിട്ട് ആറിന് അവസാനിക്കും.
ചിരഞ്ജീവി, ജൂനിയർ എൻടിആർ, നാഗാർജുന, നാഗചൈതന്യ, റാണ ദഗുബാട്ടി, എസ്.എസ്. രാജമൗലി തുടങ്ങിയവർ വോട്ട് ചെയ്യാനെത്തിയിരുന്നു.
അതേസമയം പുഷ്പ 2 ആണ് അല്ലു അർജുന്റെ ഏറ്റവും പുതിയ ചിത്രം. ചിത്രം അടുത്ത വർഷം ഓഗസ്റ്റ് 15ന് തിയറ്ററുകളിലെത്തും. ഈ ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള ദേശീയ പുരസ്കാരവും അല്ലുവിന് ലഭിച്ചിരുന്നു.