ADVERTISEMENT

മാർക്ക് ആന്റണിയുടെ വമ്പന്‍ വിജയത്തിനു ശേഷം വിശാൽ നായകനാകുന്ന പുതിയ സിനിമയുടെ ടീസർ എത്തി. ഹരി സംവിധാനം ചെയ്യുന്ന ചിത്രത്തിന് രത്നം എന്നാണ് പേരിട്ടിരിക്കുന്നത്. സിനിമയുടെ ആദ്യ ഷോട്ട് ആണ് പ്രമൊ വിഡിയോയായി പുറത്തിറക്കിയിരിക്കുന്നത്. ഹരി സിനിമയുടെ എല്ലാ ചേരുവകളും ഈ ചിത്രത്തിലുണ്ടെന്ന് വിഡിയോയിലൂടെ വ്യക്തമാണ്.

പ്രിയ ഭവാനി ശങ്കർ ആണ് നായിക. സമുദ്രക്കനി, ഗൗതം മേനോൻ, യോഗി ബാബു എന്നിവരാണ് മറ്റ് താരങ്ങൾ. ഛായാഗ്രഹണം എം. സുകുമാർ. സ്റ്റണ്ട് കനല്‍കണ്ണൻ, പീറ്റര്‍ ഹെയ്ൻ, ദിലീപ് സുബ്ബരയ്യൻ, വിക്കി. 

സംഗീതം ദേവി ശ്രീ പ്രസാദ്. സിനിമയുടെ പോസ്റ്റ് പ്രൊഡക്‌ഷൻ പുരോഗമിക്കുകയാണ്. താമിരഭരണി, പൂജൈ എന്നീ ചിത്രങ്ങൾക്കു േശഷം വിശാലും ഹരിയും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. 

സ്റ്റോൺ ബെഞ്ച് ഫിലിംസും സീ സ്റ്റുഡിയോസും ചേർന്നാണ് നിർമാണം.

English Summary:

Rathnam first shot (Tamil) | Vishal | Hari

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com