ADVERTISEMENT

നടി സണ്ണി ലിയോണിയെ കാണാൻ ഓടിവരുന്നതായി പ്രചരിക്കുന്ന തന്റെ ചിത്രത്തിനു പിന്നിലെ യാഥാർഥ്യം വ്യക്തമാക്കി നടൻ ഭീമൻ രഘു. ചിത്രീകരണം പുരോഗമിക്കുന്ന ഒരു വെബ് സീരീസിലെ രംഗമാണ് പ്രചരിക്കുന്നതെന്ന് ഭീമൻ രഘു മനോരമ ഓൺലൈനിനോടു പറഞ്ഞു. കേരളത്തിൽ ഒരു സ്ഥാപനം ഉദ്ഘാടനം ചെയ്യാനെത്തിയ സണ്ണി ലിയോണിയെ കാണാൻ സണ്ണിയുടെ മുഖമുള്ള ടീഷര്‍ട്ട് ധരിച്ച് ഓടി വരുന്ന ഭീമന്‍ രഘുവിന്റെ ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.  

‘‘ഞാൻ ഇപ്പോൾ 'പാൻ ഇന്ത്യൻ സുന്ദരി' എന്ന ഒരു വെബ് സീരിസിൽ അഭിനയിച്ചുകൊണ്ടിരിക്കുകയാണ്. ഇതിൽ സണ്ണി ലിയോണി അഭിനയിക്കുന്നുണ്ട്.  ഉപ്പും മുളകും സീരീസിന്റെ സംവിധായകൻ സതീഷ് കുമാർ ആണ് പാൻ ഇന്ത്യൻ സുന്ദരി സംവിധാനം ചെയ്യുന്നത്. സണ്ണി ഒരു ഉദ്ഘാടനത്തിന് വരുന്നതും അവരെ കാണാൻ ഞാൻ ഓടി വരുന്നതുമായ രംഗം അഭിനയിക്കുന്നതിനിടയിൽ ആരോ പകർത്തിയ വിഡിയോയാണ് തെറ്റായ രീതിയിൽ പ്രചരിച്ചത്. ഈ സീരിസിൽ സണ്ണിയുമായി ഞാൻ ഒരു നൃത്തം ചെയ്യുന്നുണ്ട്. അതുപോലെ പല രസകരമായ രംഗങ്ങളും നിറഞ്ഞതാണ് വെബ് സീരിസ്.’’–ഭീമൻ രഘു പറഞ്ഞു.

മണിക്കുട്ടൻ, അപ്പാനി ശരത്ത്, മാളവിക മോഹൻദാസ്, കോട്ടയം രമേശ്, ഹരീഷ് കണാരൻ, നോബി മാർക്കോസ്, ജോണി ആന്റണി, സജിത മഠത്തിൽ അസീസ് നെടുമങ്ങാട് തുടങ്ങിയ വലിയൊരു താരനിര തന്നെ അണിനിരക്കുന്ന വെബ് സീരീസാണ് പാൻ ഇന്ത്യൻ സുന്ദരി

കേരള ഈസ് ഫോർഎവർ എന്ന അടിക്കുറിപ്പോടെ വെബ് സീരിസിന്റെ ചിത്രീകരണ രംഗം സണ്ണി ലിയോണിയും എക്സ് പ്ലാറ്റ്ഫോമിലൂടെ പങ്കുവച്ചിട്ടുണ്ട്.

English Summary:

Sunny Leone signs a Malayalam Web Series

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com