ആദിക് രവിചന്ദ്രൻ വിവാഹിതനായി; വധു പ്രഭുവിന്റെ മകൾ ഐശ്വര്യ
Mail This Article
‘മാർക്ക് ആന്റണി’ എന്ന സൂപ്പർഹിറ്റ് സിനിമയുടെ സംവിധായകൻ ആദിക് രവിചന്ദ്രനും നടൻ പ്രഭുവിന്റെ മകൾ ഐശ്വര്യ പ്രഭുവും വിവാഹിതരായി. ചെന്നൈയിൽ വച്ചു നടന്ന ചടങ്ങിൽ ഇരുവീട്ടുകാരുടെയും അടുത്ത ബന്ധുക്കള്‍ മാത്രമാണ് പങ്കെടുത്തത്. സിനിമാ രംഗത്തുനിന്നും വിശാൽ ചടങ്ങിനെത്തി.
കുറേക്കാലമായി അടുത്ത സുഹൃത്തുക്കളായിരുന്നു ഐശ്വര്യയും സംവിധായൻ ആദിക് രവിചന്ദ്രനും. ആ സൗഹൃദമാണ് പ്രണയത്തിലേക്ക് വഴിമാറിയത്. ഐശ്വര്യയുടെ ഏക സഹോദരനാണ് നടൻ വിക്രം പ്രഭു.
2015ൽ തൃഷ ഇല്ലാനാ നയൻതാര എന്ന സിനിമയിലൂടെ സംവിധാന രംഗത്തെത്തി. പ്രഭുദേവയെ നായകനാക്കി ബഗീര എന്ന ചിത്രവും സംവിധാനം ചെയ്തിട്ടുണ്ട്. ഈ വർഷം പുറത്തിറങ്ങിയ മാർക്ക് ആന്റണി എന്ന സയൻസ് ഫിക്‌ഷൻ ചിത്രത്തിലൂടെ ഹിറ്റ് സംവിധായകനായി ആദിക് മാറി.
അജിത് കുമാറിനെ നായകനാക്കി പുതിയ ചിത്രം സംവിധാനം ചെയ്യാൻ ഒരുങ്ങുകയാണ് ആദിക്. 2024ൽ ഈ സിനിമ ആരംഭിച്ചേക്കും.
നേർകൊണ്ട പാർവൈ, കോബ്ര എന്നീ സിനിമകളിൽ അഭിനേതാവും ആദിക് വേഷമിട്ടിട്ടുണ്ട്.