ADVERTISEMENT

മലയാളി മോഡലായ ശ്രീലക്ഷ്മി സതീഷിനെ നായികയാക്കി സിനിമ നിർമിക്കാൻ ബോളിവുഡ് സംവിധായകൻ രാം ഗോപാൽ വർമ. ഫോട്ടോഗ്രഫറായ അഘോഷ് വൈഷ്ണവം ആണ് സംവിധാനം. ‘സാരി’ എന്നാണ് ചിത്രത്തിനു പേര് നൽകിയിരിക്കുന്നത്. ലോക സാരി ദിനത്തോടനുബന്ധിച്ച് സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റും രാം ഗോപാല്‍ വർമ പുറത്തുവിട്ടു. അഘോഷിന്റെ ആദ്യ സംവിധാന സംരംഭമായ ഈ ചിത്രം. ആർജിവിയും ആർവി ഗ്രൂപ്പും ചേർന്നാണ് നിർമിക്കുന്നത്.

അഞ്ച് ഭാഷകളിൽ ചിത്രം റിലീസിനെത്തും. സിനിമയിലേക്ക് ചുവടുവയ്ക്കുന്ന ശ്രീലക്ഷ്മി തന്റെ പേരും മാറ്റിയതായി രാം ഗോപാൽ വർമ വെളിപ്പെടുത്തി. ആരാധ്യ ദേവി എന്നാകും ഇനി മുതൽ ശ്രീലക്ഷ്മി അറിയപ്പെടുക. ഇൻസ്റ്റഗ്രാമിലും തന്റെ പേര് ശ്രീലക്ഷ്മി മാറ്റിയിട്ടുണ്ട്.

മോഡലായ ശ്രീലക്ഷ്മിയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് സിനിമയിലേക്കു ക്ഷണിച്ച രാം ഗോപാൽ വർമയുടെ ട്വീറ്റ് മാധ്യമങ്ങളിലടക്കം വാർത്തയായിരുന്നു. സിനിമയുടെ കഥ ഇഷ്ടപ്പെട്ട് തനിക്കു േചരുന്ന വേഷമാണെങ്കിൽ അഭിനയിക്കും എന്നായിരുന്നു ശ്രീലക്ഷ്മിയും പറഞ്ഞത്. സാരിയുമായി ബന്ധപ്പെട്ടൊരു സിനിമ ചെയ്യുന്നതിനു വേണ്ടിയാണ് രാംഗോപാൽ വർമ ശ്രീലക്ഷ്മിയെ തേടിയെത്തിയത്. കഥയും കഥാപാത്രവും അറിഞ്ഞതിനു േശഷം തീരുമാനം അറിയിക്കാമെന്നാണ് ശ്രീലക്ഷ്മി പറഞ്ഞിരിക്കുന്നത്.

ഹൈദരാബാദുള്ള രാം ഗോപാൽ വര്‍മയുടെ ഡെൻ എന്ന ഓഫിസിൽ ശ്രീലക്ഷ്മിയുടെ ഫോട്ടോ തന്റെ സിനിമയിലെ നായികമാരുടെ ചിത്രങ്ങൾക്കൊപ്പം പ്രിന്റ് ചെയ്ത് വച്ചതും വാർത്തയായിരുന്നു. 

അതേസമയം ശ്രീലക്ഷ്മിയുടെ ചിത്രങ്ങൾ നിരന്തരമായി പോസ്റ്റ് ചെയ്യുന്ന ആർജിവിക്കെതിരെ സമൂഹമാധ്യമങ്ങളിൽ വിമർശനവും ഉയര്‍ന്നിരുന്നു. കഴിഞ്ഞ ലോക്ഡൗൺ സമയത്ത് നിലവാരം കുറഞ്ഞ സിനിമകളെടുത്താണ് ആർജിവി വാർത്തകളിൽ ഇടം നേടിയത്. പലതും ലൈംഗികതയെ പ്രോത്സാഹിപ്പിക്കുന്ന സിനിമകളായതിനാൽ സാമ്പത്തിക ലാഭത്തിനുവേണ്ടി മാത്രമാണ് രാം ഗോപാൽ വർമ ഇപ്പോൾ സിനിമ ചെയ്യുന്നതെന്നും വിമർശനം ഉയർന്നിരുന്നു.

ഇന്‍സ്റ്റഗ്രാം ഇന്‍ഫ്‌ളുവെന്‍സറും മോഡലുമാണ് ശ്രീലക്ഷ്മി. പരസ്യ ചിത്രങ്ങളിലും ശ്രീലക്ഷ്മി അഭിനയിച്ചിട്ടുണ്ട്. ഇൻസ്റ്റഗ്രാമിൽ നിരവധി ഫോളോവേഴ്സുള്ള ശ്രീലക്ഷ്മിയുടെ ഫോട്ടോഷൂട്ട് വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ വൈറലാകാറുണ്ട്.

English Summary:

Viral Model Sreelakshmi Satheesh step into cinema, Produced by Ram Gopal Varma

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com