ADVERTISEMENT

നടൻ ജഗദീഷിന്റെ പതിറ്റാണ്ടുകൾ നീണ്ട സിനിമാ ജീവിതത്തിൽ ആദ്യമായി മൊട്ടയടിച്ച് അഭിനയിച്ച ചിത്രമാണ് ‘ഫാലിമി’. ബേസിൽ ജോസഫിനെ നായകനാക്കി നിതീഷ് സഹദേവ് സംവിധാനം ചെയ്ത ചിത്രത്തിൽ കാർക്കശ്യക്കാരനായ അച്ഛന്റെ വേഷത്തിലായിരുന്നു ജഗദീഷ് പ്രത്യക്ഷപ്പെട്ടത്. ഇപ്പോഴിതാ സിനിമയിൽ യഥാർഥത്തിൽ മൊട്ടയടിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിടുകയാണ് സംവിധായകൻ.

കഥാപാത്രത്തിന് വേണ്ടി മൊട്ടയടിക്കുന്നതിൽ സന്തോഷമേയുള്ളൂ എന്ന് ജഗദീഷ് പറയുന്നു. സിനിമയുടെ ക്ലൈമാക്സ് രംഗത്തിൽ കാശിയിൽ വച്ചാണ് മൊട്ടയടിക്കുന്നത്. മൊട്ടയടിക്കാൻ ഒരുങ്ങുന്ന ജഗദീഷ് തന്റെ അനുഭവവും വിഡിയോയിൽ പങ്കുവയ്‌ക്കുന്നുണ്ട്

‘‘ജീവിതത്തിൽ ആദ്യമായാണ് മൊട്ടയടിക്കുന്നത്. പല നടന്മാരും ചെയ്യുന്നുണ്ട്. ആ ഭാഗ്യം എനിക്ക് തന്നിരിക്കുകയാണ് സംവിധായകൻ നിതീഷ്. കഥാപാത്രത്തിന് വേണ്ടി മൊട്ടയടിക്കുന്നതിൽ സന്തോഷമേയുള്ളൂ. അഭിമാനമേയുള്ളു… അതിൽ ചതിച്ച് വേറെ രീതിയിലുള്ള പ്രോസ്തെറ്റിക് മേക്കപ്പോ വിഗ്ഗോ ഒക്കെ വച്ചുകഴിഞ്ഞാൽ റിയാലിറ്റി കിട്ടില്ല.’’ ജഗദീഷ് പറഞ്ഞു.

അതേസമയം ഇതെല്ലം വെറുതെ പറയുകയാണെന്നും അദ്ദേഹം മാറിയിരുന്നു പൊട്ടി കരയുന്നത് താൻ കണ്ടതാണെന്നും മഞ്ജു പിള്ള തമാശരൂപേണ പറയുന്നതും വിഡിയോയിൽ കാണാം. എന്നാൽ സൗന്ദര്യമുള്ളവർക്കല്ലേ അത് നഷ്ടപ്പെടുന്നതിന്റെ വേദനയുണ്ടാവൂ എന്ന് ജഗദീഷ് മറുപടിയായി പറയുന്നു.

English Summary:

jagadish says he happy to shave his head for the character

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com