ADVERTISEMENT

ഒൻപതാം വിവാഹവാർഷികത്തിൽ ഭാര്യ ഷേമയ്‌ക്കുമൊപ്പമുളള മനോഹര നിമിഷങ്ങൾ പങ്കുവച്ച് അനൂപ് മേനോൻ. ‘‘9 വർഷം ഞങ്ങൾ ഒരു യൂണിറ്റ് എന്ന നിലയിൽ... 18 വർഷം മികച്ച സുഹൃത്തുക്കളായി... ഈ കൂട്ടുകെട്ടിന് പ്രപഞ്ചത്തിന് നന്ദി അറിയിക്കുകയും, മനോഹരമായ വാർഷിക ആശംസകൾക്ക് എല്ലാവർക്കും നന്ദി അറിയിക്കുകയും ചെയ്യുന്നു.’’–ചിത്രങ്ങൾക്കൊപ്പം അനൂപ് കുറിച്ചു.

shema-anoop-menon1

ഷേമയ്ക്കും മകൾ ആമിക്കുമൊപ്പമുള്ള മനോഹര ചിത്രങ്ങളാണ് അനൂപ് മേനോൻ വിവാഹവാര്‍ഷിക വേളയിൽ പങ്കുവച്ചത്.

shema-anoop-menon12

‘‘എന്റെ മണ്ടത്തരങ്ങളും ഭ്രാന്തുകളുമൊക്കെ സഹിക്കുന്നതിന് എന്റെ പ്രിയപ്പെട്ടവൾക്ക് നന്ദി. ആമിയെ പോലൊരു മകളെ സമ്മാനിച്ചതിന്, എന്റെ അച്ഛനും അമ്മയ്ക്കുമൊപ്പം നിൽക്കുന്നതിന്, എന്റെ സാഹസിക യാത്രകൾക്ക് ഒപ്പം കൂടുന്നതിന്, ഇത്ര നല്ല മനസ്സിനുടമയായതിന് എല്ലാത്തിനും നന്ദി.’’–കഴിഞ്ഞ വിവാഹ വാർഷികത്തിന് അനൂപ് പറഞ്ഞ വാക്കുകൾ. 

2014 ഡിസംബർ 27 നാണ് അനൂപും ഷേമ അലക്‌സാണ്ടറും വിവാഹിതരായത്. ഷേമയുടെ രണ്ടാം വിവാഹമാണ്. ആദ്യ ഭർത്താവ് 2006 ൽ ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടു. ഷേമയുടെ ആദ്യ വിവാഹത്തിലുള്ള മകളാണ് ആമി. 

shema-anoop-menon11

ശ്യാമപ്രസാദിന്റെ ശമനതാളം എന്ന സീരിയലിലൂടെയായിരുന്നു അനൂപ് മേനോന്റെ തുടക്കം. കാട്ടുചെമ്പകം ആയിരുന്നു ആദ്യ സിനിമ. പകൽ നക്ഷത്രങ്ങൾ, കോക്ക്ടെയിൽ, ബ്യൂട്ടിഫുൾ എന്നിവയുടെ തിരക്കഥകൾ തയാറാക്കി തിരക്കഥാകൃത്ത് എന്ന രീതിയിലും അനൂപ് തന്റെ പ്രതിഭ തെളിയിച്ചു.

shema-anoop-menon134

കിങ് ഫിഷ്, പത്മ എന്നീ സിനിമകൾ സംവിധാനവും ചെയ്തു. ‘ഓ സിൻഡ്രെല്ല’ ആണ് അനൂപ് മേനോന്റേതായി റിലീസ് ചെയ്ത ഏറ്റവും പുതിയ ചിത്രം.

English Summary:

Anoop Menon wishes wife Shema Alexandar happy wedding anniversary

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com