ADVERTISEMENT

സിനിമാപ്രേക്ഷർ ആവേശത്തോടെ കാത്തിരിക്കുന്ന ബ്രഹ്മാണ്ഡ ചിത്രം മലൈക്കോട്ടൈ വാലിബിന്റെ ഹിന്ദി സെൻസറിങ് മുംബൈയിൽ പൂർത്തിയായി. 127 മിനിറ്റാണ് സിനിമയുടെ ദൈർഘ്യം. മലയാളം ഉൾപ്പടെ നാല് ഭാഷകളിെലത്തുന്ന ചിത്രം വമ്പൻ മുതൽമുടക്കിലാണ് ഒരുങ്ങുന്നത്.

ഫാന്റസി ത്രില്ലർ ആണ് മലൈക്കോട്ട വാലിബൻ. നായകൻ, ആമേൻ തുടങ്ങിയ ചിത്രങ്ങളിൽ ലിജോയ്‌ക്കൊപ്പം പ്രവർത്തിച്ചിട്ടുള്ള പി.എസ്. റഫീഖ് ആണ് മലൈക്കോട്ടൈ വാലിബന്റെ കഥ  ഒരുക്കിയിരിക്കുന്നത്.

ഛായാഗ്രഹണം മധു നീലകണ്ഠനും സംഗീതം പ്രശാന്ത് പിള്ളയുമാണ്. സൊനാലി കുൽക്കർണി, ഹരീഷ് പേരടി, ഡാനിഷ് സെയ്ത്, മനോജ് മോസസ്, കഥ നന്ദി, മണികണ്ഠൻ ആചാരി എന്നിവരും മറ്റ് ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

പിആർഓ പ്രതീഷ് ശേഖർ.ജോൺ ആൻഡ് മേരി ക്രിയേറ്റീവ്, മാക്സ് ലാബ്, സെഞ്ച്വറി, സരിഗമ എന്നിവർ ചേർന്നു നിർമിച്ച ചിത്രം 25നു തിയറ്ററുകളിലെത്തും.

English Summary:

Malaikottai Vaaliban Hindi Version Has Been Censored

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com