ADVERTISEMENT

അരുൺ മാതേശ്വരൻ സംവിധാനം ചെയ്യുന്ന ധനുഷ് ചിത്രം ‘ക്യാപ്റ്റൻ മില്ലറിന്റെ’ പ്രീ റിലീസ് ഇവന്റിനിടെ അവതാരകയ്ക്കു നേരെ ലൈംഗിക ആക്രമണം. മോശമായി പെരുമാറിയ യുവാവിനെ അവതാരക ഐശ്വര്യ രഘുപതി അടിച്ചു. തനിക്കു നേരിട്ട ദുരനുഭവം ഐശ്വര്യ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ വെളിപ്പെടുത്തിയിട്ടുണ്ട്. സംഭവത്തിന്റെ വിഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ആൾക്കൂട്ടത്തിനിടയിൽ ഐശ്വര്യയും മറ്റൊരു സ്ത്രീയും നിൽക്കുന്നതും ഉപദ്രവിച്ച യുവാവിന്റെ മുഖത്ത് ഐശ്വര്യ അടിക്കുന്നതും വിഡിയോയിലുണ്ട്. അടിക്കുന്നതിന് മുമ്പ് അയാളോട് തന്റെ കാൽക്കൽ വീഴാൻ ഐശ്വര്യ ആവശ്യപ്പെടുന്നുണ്ട്. 

‘‘ആ കൂട്ടത്തിൽ ഒരാൾ എന്നെ ശല്യപ്പെടുത്തി. ഞാൻ ഉടനെ തന്നെ അവനെ നേരിട്ടു. അവൻ ഓടി രക്ഷപ്പെടാൻ നോക്കി, പക്ഷേ ഞാൻ പിന്നാലെ പോയി പിടിച്ചു നിർത്തി. ഒരു സ്ത്രീയുടെ ശരീരഭാഗത്ത് കൈവച്ചിട്ട് കൂസലില്ലാതെ കടന്നുകളയുന്നത് എനിക്ക് അംഗീകരിക്കാൻ കഴിഞ്ഞില്ല. ഞാൻ ഒച്ച വയ്ക്കുകയും അവനെ അടിക്കുകയും ചെയ്തു. എനിക്ക് ചുറ്റുമുണ്ടായിരുന്നത് വളരെ നല്ല ആളുകളായിരുന്നു, ലോകത്തിൽ ദയയും ബഹുമാനവുമുള്ള ധാരാളം മനുഷ്യർ അവശേഷിക്കുന്നുണ്ടെന്ന് എനിക്കറിയാം. എന്നാൽ ഒരു ചെറിയ ശതമാനം രാക്ഷസന്മാർ ഉള്ള ലോകത്ത് ജീവിക്കാൻ തന്നെ ഭയം തോന്നുന്നു.’’  ഐശ്വര്യ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

അവതാരകയുടെ ദേഹത്ത് കൈവച്ച ആൾക്കെതിരെ സമൂഹമാധ്യമങ്ങളിൽ രോഷം ആഞ്ഞടിക്കുകയാണ്.  ‘‘പ്രിയപ്പെട്ട ക്യാപ്റ്റൻ മില്ലർ ടീം, വലിയ സ്റ്റേജുകളിൽ ഇവന്റ് സംഘടിപ്പിക്കുന്നതിനു മുമ്പ് ദയവായി ഫാൻ പാസുകൾ ഉറപ്പാക്കുക. നിങ്ങൾക്ക് ആരാധകരുടെ കുറവുണ്ടെങ്കിൽ, വലിയ സ്റ്റേജുകളിൽ ഇത്തരം പരിപാടികൾ നടത്തരുത്. സൗജന്യ പാസുകൾ നൽകുന്നത് ഇത്തരത്തിലുള്ള മോശം കാര്യങ്ങളിലേക്ക് നയിക്കും. ആ പെൺകുട്ടി പ്രതികരിച്ചത് വളരെ നല്ലകാര്യമാണ്.’’–അരുൺ എന്ന പ്രേക്ഷകൻ സമൂഹമാധ്യമത്തിൽ കുറിച്ചു.

ജനുവരി മൂന്നിന് ചെന്നൈയിലെ നെഹ്‌റു ഇൻഡോർ സ്റ്റേഡിയത്തിൽ ധനുഷ് അടക്കം ക്യാപ്റ്റൻ മില്ലറിന്റെ മുഴുവൻ ടീമും പങ്കെടുത്ത ചടങ്ങിനിടെയാണ് അവതാരകയ്ക്ക് ദുരനുഭവമുണ്ടായത്. ക്യാപ്റ്റൻ മില്ലർ ജനുവരി 12ന് പൊങ്കൽ റിലീസിന് തയാറെടുക്കുകയാണ്. അണിയറപ്രവർത്തകർക്കൊപ്പം നടന്റെ ആരാധകരും വൻതോതിൽ തടിച്ചുകൂടിയിരുന്നു.

aishwar-ragupathi

പ്രിയങ്ക അരുൾ മോഹൻ, ശിവ രാജ്കുമാർ, സൺദീപ് കിഷൻ, ജോൺ കോക്കൻ, എഡ്വേഡ് സോണൻബ്ലിക്ക് എന്നിവരും ക്യാപ്റ്റന്‍ മില്ലറിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. സത്യജ്യോതി ഫിലിംസ് നിർമിക്കുന്ന ചിത്രത്തിന്റെ തിരക്കഥ അരുൺ മാതേശ്വരനും ഗാനരചയിതാവ് മധൻ കാർക്കിയും ചേർന്നാണ് എഴുതിയിരിക്കുന്നത്. സംഗീതം ജി.വി. പ്രകാശ് കുമാർ, ഛായാഗ്രാഹകൻ സിദ്ധാർഥ നുനി, എഡിറ്റർ നാഗൂരാൻ രാമചന്ദ്രൻ.

English Summary:

Anchor Aishwarya Raghupati molested at Dhanush's 'Captain Miller' event

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com