ADVERTISEMENT

മമ്മൂട്ടിയെ നായകനാക്കി വൈശാഖ് ഒരുക്കുന്ന ആക്‌ഷന്‍ കോമഡി എന്റര്‍ടെയ്നർ ടർബോ ചിത്രീകരണം പുരോഗമിക്കുകയാണ്. ഇപ്പോഴിതാ ചിത്രത്തിലെ ഒരു ഫൈറ്റ് രംഗത്തിനായി വിയറ്റ്നാമിൽ നിന്നുള്ള ഫൈറ്റേഴ്സിനെ മലയാളത്തിൽ അവതരിപ്പിക്കുകയാണ് വൈശാഖ്. ഇവർക്കൊപ്പം നിൽക്കുന്ന ചിത്രവും സമൂഹമാധ്യമങ്ങളിലൂടെ സംവിധായകൻ പങ്കുവച്ചു.

കോടികൾ മുടക്കി ചിത്രീകരിക്കുന്ന ആക്‌ഷൻ രംഗങ്ങളാകും സിനിമയുടെ ഹൈലൈറ്റ്.  ഹോളിവുഡ് സിനിമകളിലെ ചേസിങ് സീനുകളിൽ ഉപയോഗിക്കുന്ന, ഡിസ്‌പ്ലേ മോഷൻ ബ്ലർ മെഷർമെന്റിന് അനുയോജ്യമായ പർസ്യുട്ട് ക്യാമറ ഈ സിനിമയിൽ കൊണ്ടുവരുന്നുണ്ട്. 200 കി.മീ സ്പീഡ് ചേസിങ് വരെ ഈ ക്യാമറയിൽ ചിത്രീകരിക്കാം. ഹോളിവുഡ് ചിത്രങ്ങളായ ഫോർഡ് വേഴ്സസ് ഫെറാറി, ട്രാൻഫോർമേഴ്‌സ്, ഫാസ്റ്റ് ആൻഡ് ഫ്യൂരിയേഴ്സ് എന്നി ഹോളിവുഡ് ചിത്രങ്ങളിൽ വളരെ ഫലപ്രദമായി ഈ ക്യാമറ ഉപയോഗിച്ചിട്ടുണ്ട്

ദിൽവാലെ, സഹോ, സൂര്യവംശി, പഠാൻ തുടങ്ങി ഒട്ടേറെ ഇന്ത്യൻ സിനിമകളിലും പർസ്യുട്ട് ക്യാമറ മികച്ച രീതിയിൽ ഉപയോഗപ്പെടുത്തിയിട്ടുണ്ട്.

മമ്മൂട്ടി ടര്‍ബോ ജോസ് എന്ന കഥാപാത്രമായെത്തുന്ന ഈ മാസ് ആക്‌ഷൻ  ചിത്രത്തിനു തിരക്കഥ നിർവഹിക്കുന്നത് മിഥുൻ മാനുവൽ തോമസ് ആണ്. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമിക്കുന്ന അഞ്ചാമത്തെ സിനിമയാണ് ടർബോ.

കന്നഡ താരം രാജ് ബി ഷെട്ടിയും തെലുങ്ക് നടൻ സുനിലും സുപ്രധാന വേഷങ്ങളിലെത്തുന്നു. കബീർ ദുഹൻ സിങ്, നിരഞ്ജന അനൂപ്, അഞ്ജന ജയപ്രകാശ്, അബിൻ ബിനോ എന്നിവരാണ് മറ്റ് താരങ്ങൾ.

ജസ്റ്റിൻ വർഗ്ഗീസിന്റെതാണ് സംഗീതം. വിഷ്ണു ശർമയാണ് ഛായാഗ്രഹകൻ. ചിത്രസംയോജനം ഷമീർ മുഹമ്മദ് നിർവഹിക്കുന്നു

ആക്ഷൻ ഡയറക്ടർ: ഫീനിക്സ് പ്രഭു, ലൈൻ പ്രൊഡ്യൂസർ: സുനിൽ സിങ്, കോ-ഡയറക്ടർ: ഷാജി പടൂർ, കോസ്റ്റ്യൂം ഡിസൈനർ മെൽവി ജെ.–അഭിജിത്ത്, മേക്കപ്പ്: റഷീദ് അഹമ്മദ്–ജോർജ് സെബാസ്റ്റ്യൻ, പ്രൊഡക്ഷൻ കൺട്രോളർ: ആരോമ മോഹൻ.

English Summary:

Vietnam fighters for Turbo movie

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com