ADVERTISEMENT

മകൾ ഭാഗ്യ സുരേഷിന്റെ സംഗീത് ചടങ്ങിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ച് സുരേഷ് ഗോപി. ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. സിനിമയിൽനിന്നു വിന്ദുജ മേനോനും അഹാന കൃഷ്ണയും പങ്കെടുക്കുകയുണ്ടായി. സുരേഷ് ഗോപി സ്ഥലത്ത് ഇല്ലാത്തതിനാൽ വിഡിയോ കോളിലാണ് ചടങ്ങിൽ തന്റെ സാന്നിധ്യം അറിയിച്ചത്.

വിവാഹത്തിനു മുന്നോടിയായി നടത്തിയ പാർട്ടിയിൽ പച്ച ലെഹങ്ക അണിഞ്ഞ് അതിസുന്ദരിയായ ഭാഗ്യയെയാണ് കാണാൻ സാധിക്കുന്നത്. ജനുവരി 17നാണ് ഭാഗ്യയുടെ വിവാഹം. ശ്രേയസ് മോഹന്റെ വധുവായി ഭാഗ്യ ജീവിതം ആരംഭിക്കുമ്പോൾ, ഗുരുവായൂർ ക്ഷേത്രത്തിൽ ആ നിമിഷത്തിനു സാക്ഷ്യം വഹിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടെത്തും എന്ന വിശേഷം കൂടിയുണ്ട്. മാവേലിക്കര സ്വദേശികളായ മോഹന്റെയും ശ്രീദേവിയുടെയും മകനായ ശ്രേയസ് ബിസിനസ്സുകാരനാണ്.

വിവാഹ റിസപ്ഷൻ ജനുവരി 20ന് തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലാണ്. തിരുവനന്തപുരത്തെ വീട്ടിൽവച്ച് കഴിഞ്ഞ ജൂലൈയിൽ ആയിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം.

ബ്രിട്ടിഷ് കൊളംബിയ സർവകലാശാലയിൽനിന്നാണ് ഭാഗ്യ ബിരുദം പൂർത്തിയാക്കിയത്. യുബിസി സൗഡെർ സ്കൂൾ ഓഫ് ബിസിനസിലായിരുന്നു പഠനം. 

സുരേഷ് ഗോപി–രാധിക ദമ്പതികളുടെ മൂത്ത മകളാണ് ഭാഗ്യ. ഗോകുല്‍ സുരേഷ്, മാധവ് സുരേഷ്, ഭാവ്നി സുരേഷ്, പരേതയായ ലക്ഷ്മി സുരേഷ് എന്നിവരാണ് സുരേഷ് ഗോപിയുടെ മറ്റു മക്കൾ.

English Summary:

Bhagya Suresh Gopi Wedding Celebrations begins, Sangeet ceremony video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com