ADVERTISEMENT

കമൽഹാസൻ ചിത്രത്തിലൂടെ സംവിധാന രംഗത്തേക്ക് അൻപറിവ് സഹോദരങ്ങൾ. കമൽഹാസന്റെ 237 ാം ചിത്രം ചെയ്യുന്നത് തെന്നിന്ത്യയിലെ വിലപിടിപ്പുള്ള ആക്‌ഷൻ ഡയറക്ടർമാരായ ആയ അൻപറിവ് സഹോദരങ്ങളാണ്. രാജ്കമൽ ഫിലിംസ് ഇന്റർനാഷനലാണ് ചിത്രം നിർമിക്കുന്നത്.

‘കഴിവു തെളിയിച്ച രണ്ട് പ്രതിഭകളെ കമൽഹാസൻ 237 ന്റെ സംവിധായകരായി ചേർക്കുന്നതിൽ അഭിമാനം കൊള്ളുന്നു. അൻപറിവ് മാസ്റ്റേഴ്സ്, രാജ്കമൽ ഫിലിംസ് ഇന്റർനാഷനലിലേക്ക് വീണ്ടും സ്വാഗതം’ എന്നായിരുന്നു കമൽഹാസൻ എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചത്. ഒരു അനൗൺസ്മെന്റ് വിഡിയോയും പുറത്തുവിട്ടിട്ടുണ്ട്.

ഇത് ജീവിതത്തിലെ ഏറ്റവും വലിയ അവസരങ്ങളിലൊന്നാണെന്നും തങ്ങളുടെ ഏറ്റവും മികച്ചത് തന്നെ തരാൻ ശ്രമിക്കുമെന്നും ഈ ട്വീറ്റിന് മറുപടിയായി അൻപറിവ് കുറിച്ചു.

കമൽഹാസന്റെ ‘വിക്രം’ എന്ന ചിത്രത്തിന് ഇരുവരും ചേർന്നാണ് സംഘട്ടനസംവിധാനം നിർവഹിച്ചത്. ലോകേഷ് കനകരാജിന്റെതന്നെ ലിയോ എന്ന ചിത്രത്തിനും സംഘട്ടനസംവിധാനം ഇവരായിരുന്നു. പ്രഭാസിന്റെ സലാർ ആണ് ഇവരുെട ഏറ്റവും പുതിയ റിലീസ്. കമൽഹാസൻ–മണിരത്നം ചിത്രത്തിനും ആക്‌ഷന്‍ കൈകാര്യം ചെയ്യുന്നത് ഇവർ തന്നെയാണ്.

English Summary:

'KH 237': Kamal Haasan introduces stunt choreographers Anbariv as directors

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com