ADVERTISEMENT

ഈ വർഷം സിനിമാപ്രേമികൾ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന സൂര്യ ചിത്രം ‘കങ്കുവ’ പുതിയ പോസ്റ്റർ എത്തി. പുതിയ കാലത്തേയും പൗരാണിക കാലത്തേയും സൂര്യയുടെ കഥാപാത്രങ്ങളെ ഉള്‍ക്കൊള്ളിച്ചിരിക്കുന്ന പോസ്റ്ററാണ് പുറത്തു വിട്ടിരിക്കുന്നത്. ഇതാദ്യമായാണു രണ്ടു ഗെറ്റപ്പില്‍ കങ്കുവ പോസ്റ്ററില്‍ സൂര്യ പ്രത്യക്ഷപ്പെടുന്നത്.

‘‘സമയത്തേക്കാൾ ശക്തമായ വിധി. ഭൂതവും വർത്തമാനവും ഭാവിയും. എല്ലാത്തിലും മുഴങ്ങുന്നത് ഒരേ പേര്, കങ്കുവ.’’–പോസ്റ്ററിനു അടിക്കുറിപ്പായി എഴുതിയിരിക്കുന്നു. ചിത്രം ടൈം ട്രാവൽ ആണോ അതോ പുനർജന്മമാണോ ചർച്ച ചെയ്യുന്നതെന്ന സംശയം ആരാധകരുടെ ഇടയിൽ തുടങ്ങിക്കഴിഞ്ഞു.

1000 വർഷങ്ങൾക്ക് മുമ്പുള്ള കാലഘട്ടത്തിലൂടെ സഞ്ചരിക്കുന്ന കങ്കുവയിൽ യോദ്ധാവായാണ് സൂര്യ എത്തുന്നത്. സംവിധാനം സിരുത്തൈ ശിവ.

ബോളിവുഡ് താരം ദിഷ പഠിനിയാണ് നായിക. ബോബി ഡിയോൾ വില്ലനാകുന്നു. സ്റ്റുഡിയോ ഗ്രീനും യുവി ക്രിയേഷൻസും ചേർന്ന് നിർമിക്കുന്ന സിനിമയുടെ ബജറ്റ് 50 കോടിയാണ്.

ദേവി ശ്രീ പ്രസാദ് ആണ് സംഗീതം. ഛായാഗ്രഹണം വെട്രി പളനിസാമി. മലയാളത്തിലെ എഡിറ്റിങ് വിദഗ്ദനായ നിഷാദ് യൂസഫാണ് ഈ ചിത്രത്തിന്റെ എഡിറ്റിങ് നിർവഹിച്ചിരിക്കുന്നത്.

English Summary:

Kanguva: Suriya ferocious second look stuns

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com