ADVERTISEMENT

സുരേഷ് ഗോപിയുടെ മകൾ ഭാഗ്യ സുരേഷിന്റെ വിവാഹ റിസപ്ഷനിൽ തിളങ്ങി മമ്മൂട്ടിയും മോഹൻലാലും. ഗോകുലം കൺവൻഷൻ സെന്ററിൽ വച്ച് നടന്ന ചടങ്ങിൽ ജയറാം, ദിലീപ്, ബിജു മേനോൻ, ഗായിക ചിത്ര, സരയൂ മോഹൻ, ഗോകുലം ഗോപാലൻ, ഷാജി കൈലാസ്, സുരേഷ് കുമാർ തുടങ്ങിയവരും റിസപ്ഷനെത്തിയിട്ടുണ്ട്. സുരേഷ് ഗോപിയുടെയും രാധികയുടെയും ബന്ധുക്കളും റിസപ്ഷനിൽ പങ്കെടുക്കുന്നുണ്ട്.

mohanlal-mammoootty-bhagya2
ചിത്രങ്ങൾക്കു കടപ്പാട്: THE COLISEUM Cinema Redefined

ഗുരുവായൂർ ക്ഷേത്രത്തിൽ വച്ച് നടന്ന വിവാഹ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദി, മോഹൻലാല്‍, മമ്മൂട്ടി, ദിലീപ് തുടങ്ങി പ്രമുഖർ പങ്കെടുത്തിരുന്നു. വിവാഹച്ചടങ്ങിൽ ഉടനീളം പങ്കെടുത്ത പ്രധാനമന്ത്രി വധൂവരന്മാരെ ആശീർവദിച്ചു. ഇരുവർക്കുമുള്ള വിവാഹഹാരം നൽകിയതും നരേന്ദ്ര മോദിയാണ്.

സുരേഷ് ഗോപിയും ഭാര്യ രാധികയും ചേർന്നാണ് മകളെ മണ്ഡപത്തിലേക്ക് കൈപിടിച്ചു കയറ്റിയത്. പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് കനത്ത സുരക്ഷയിലായിരുന്നു ക്ഷേത്രനഗരി.

ഗുരുവായൂർ ക്ഷേത്രത്തിലെ നടപ്പന്തലിലെ കല്യാണമണ്ഡപത്തിലായിരുന്നു ചടങ്ങുകൾ നടന്നത്. വിവാഹത്തലേന്ന് സുരേഷ് ഗോപി കുടുംബസമേതം ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തിയിരുന്നു. ഇതേസമയം തന്നെ മറ്റു താരങ്ങൾ പലരും എത്തിച്ചേരുകയും ക്ഷേത്ര ദർശനം നടത്തുകയുമുണ്ടായി. 

English Summary:

Mohanlal and Mammootty shines at Bhagya Suresh's wedding reception

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com