പ്രണയം തുറന്നു പറഞ്ഞ് സായി പല്ലവിയുടെ സഹോദരി; വിവാഹം ഉടൻ
Mail This Article
പ്രണയം തുറന്നു പറഞ്ഞ് സായി പല്ലവിയുടെ സഹോദരി പൂജ കണ്ണൻ. ഇന്‍സ്റ്റഗ്രാം വിഡിയോയ്‌ക്കൊപ്പം, മനോഹരമായ അടിക്കുറിപ്പോടെയാണ് പൂജ തന്റെ പ്രണയം വെളിപ്പെടുത്തിയത്. വിനീത് എന്നാണ് പൂജയുടെ പങ്കാളിയുടെ പേര്.
‘‘നിസ്വാർഥമായി സ്‌നേഹിക്കുക, ക്ഷമയോടെ സ്നേഹത്തില്‍ സ്ഥിരത പുലര്‍ത്തുകയും ഭംഗിയായി നിലനില്‍ക്കുകയും ചെയ്യേണ്ടത് എങ്ങനെയാണെന്ന് ഇദ്ദേഹം എന്നെ പഠിപ്പിച്ചു. ഇതാണ് വിനീത്, അവന്‍ എന്റെ സൂര്യകിരണമാണ്. എന്റെ ‘പാർടണർ ഇൻ ക്രൈം’, ഇപ്പോള്‍ എന്റെ പങ്കാളി.’’–പൂജ കണ്ണൻ വിഡിയോയ്ക്കൊപ്പം കുറിച്ചു.
ഇരുവരുടെയും വിവാഹം വീട്ടുകാർ ഉറപ്പിച്ചെന്നും വിവാഹം ഉടൻ ഉണ്ടാകുമെന്നും അടുത്തവൃത്തങ്ങൾ പറയുന്നു.
ആല്‍ബം, ഹ്രസ്വചിത്രം എന്നിവയിലൂടെ അഭിനയ രംഗത്തെത്തിയ പൂജ ഒരു സിനിമയിലും അഭിനയിച്ചിട്ടുണ്ട്. ചിത്തിര സെവാനം എന്ന സിനിമയില്‍ സമുദ്രക്കനിയുടെ മകള്‍ ആയാണ് വേഷമിട്ടത്. എന്നാല്‍ പിന്നീട് അധികം സിനിമകളില്‍ പൂജ എത്തിയില്ല.
അതേസമയം, അനുജത്തി വിവാഹിതയാകുന്നു, സായ് പല്ലവിയുടെ വിവാഹം എന്നാണ് പലരും ചോദിക്കുന്നത്. നിലവില്‍ നിരവധി സിനിമകളുമായി തിരക്കിലാണ് സായ് പല്ലവി. ‘എസ്‌കെ 21’, ‘രാമായണ’, ‘തണ്ടേല്‍’ തുടങ്ങിയ ചിത്രങ്ങളാണ് സായ് പല്ലവിയുടെതായി പുറത്തിറങ്ങാനുള്ളത്.