ADVERTISEMENT

ദുൽഖർ സൽമാനും സഹോദരൻ ഗോകുല്‍ സുരേഷിനുമൊപ്പമുള്ള ചിത്രത്തിനു പരിഹാസ കമന്റുമായെത്തിയ ആൾക്ക് മറുപടിയുമായി മാധവ് സുരേഷ്. ലെഗസി (പാരമ്പര്യം) എന്ന അടിക്കുറിപ്പോടെയാണ് ദുല്‍ഖറിനും ഗോകുലിനുമൊപ്പമുള്ള ചിത്രം മാധവ് ഇൻസ്റ്റഗ്രാമിൽ പങ്കിട്ടത്. എന്നാൽ ഇത് പാരമ്പര്യമല്ലെന്നും നെപ്പോട്ടിസം (സ്വജനപക്ഷപാതം) ആണെന്നുമായിരുന്നു ഒരാൾ നൽകിയ കമന്റ്. 

തൊട്ടുപിന്നാലെ അതിനു മാധവ് മറുപടിയിട്ടു. ‘‘സ്വജനപക്ഷപാതം,  മറ്റേതു തൊഴിൽ ഇടങ്ങളിൽ പ്രവർത്തിക്കുന്നതുപോലെ തന്നെ അവസരങ്ങൾ ഉണ്ടാക്കും. നമുക്ക് നോക്കാം’’ എന്നായിരുന്നു മാധവിന്റെ മറുപടി. പരിഹസിക്കാനെത്തിയ ആൾക്ക് ഉചിതമായ മറുപടി നൽകിയ മാധവിനെ പ്രശംസിച്ച് നിരവധിേപ്പർ എത്തി. 

madhav-suresh-comment

നേരത്തെ ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റ് ശീതൾ ശ്യാമിന്റെ വിമർശന പോസ്റ്റിനു ഗോകുൽ സുരേഷ് നൽകിയ മറുപടിയും വൈറലായിരുന്നു. സുരേഷ്‌ഗോപിയുടെ മകളുടെ വിവാഹത്തിനെത്തിയ നരേന്ദ്ര മോദിയെ മോഹൻലാൽ വണങ്ങുന്നതിനു സമീപം മമ്മൂട്ടി കൈകെട്ടി നിൽക്കുന്ന ചിത്രം പങ്കുവച്ചായിരുന്നു ശീതൾ ശ്യാമിന്റെ ഫെയ്സ്ബുക് പോസ്റ്റ്. ‘‘വേറെ ആളെ നോക്ക്’’ എന്നാണ് ശീതൾ ചിത്രത്തിനൊപ്പം കുറിച്ചത്.

‘‘ചില ആളുകൾ ഇങ്ങനെയാണ്, പകുതി വിവരങ്ങൾ മാത്രം വിഴുങ്ങുകയും നെഗറ്റീവ് മാത്രം ഛർദിക്കുകയും ചെയ്യുകയാണ് അവരുടെ ജോലി’’ എന്നാണ് ഗോകുൽ ഇതിനു മറുപടി നൽകിയത്.  

‘ഒരു മംഗളകർമം നടക്കുന്ന ദിവസവും വിദ്വേഷപ്രചാരണവുമായി എത്തിയ ശീതളിനു ചുട്ട മറുപടി നൽകിയ ഗോകുലിന് അഭിനന്ദനങ്ങൾ’ നേരുന്നു’ എന്നാണ് പലരും കമന്റ് ചെയ്തത്.

English Summary:

Madhav Suresh's Witty Reply To Negative Comment

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com