ADVERTISEMENT

96ാമത് ഓസ്കർ നോമിനേഷൻസ് പ്രഖ്യാപിച്ചു. 13 നോമിനേഷനുകളുമായി ക്രിസ്റ്റഫർ നോളന്റെ ഓപ്പൻ ഹെയ്മറാണ് മുന്നിൽ. 11 നോമിനേഷനുകളുമായി പുവർ തിങ്സും ആറു നോമിനേഷനുകളുമായി ബാർബിയും തൊട്ടു പുറകിലുണ്ട്. ഓപ്പൻ ഹെയ്മർ, പുവർ തിങ്സ്, ഫ്രഞ്ച് ചിത്രമായ അനാറ്റമി ഓഫ് എ ഫാൾ, ബാർബി, കില്ലേഴ്സ് ഓഫ് ദ് ഫ്ലവർ മൂൺ, ദ് സോൺ ഓഫ് ഇന്ററസ്റ്റ് എന്നിവയാണ് പ്രധാന വിഭാഗങ്ങളിലെ നോമിനേഷനുകളിൽ തിളങ്ങിയത്. മികച്ച ഡോക്യുമെന്ററി ഫീച്ചർ ഫിലിം വിഭാഗത്തിൽ ഇന്ത്യൻ ഡോക്യുമെന്ററി ടു കിൽ എ ടൈഗർ ഇടം നേടി. ജാർഖണ്ഡ് കൂട്ടബലാത്സംഗക്കേസ് ആസ്പദമാക്കിയൊരുക്കിയ ഡോക്യുമെന്ററിയാണ് ടു കിൽ എ ടൈഗർ. നിഷ പഹുജയാണ് സംവിധാനം.

93 രാജ്യങ്ങളിൽ നിന്നുള്ള സിനിമകളാണ് ഓസ്കറിനായി മത്സരിക്കാനെത്തിയത്. ഇതിൽ നിന്നും വോട്ട് ചെയ്ത് തിരഞ്ഞെടുത്ത സിനിമകളുടെ ചുരുക്കപ്പട്ടികയാണ് ഇപ്പോൾ പുറത്തുവിട്ടത്. സാസി ബീറ്റ്സും ജാക് ക്വായിഡും ചേർന്നാണ് നോമിനേഷൻസ് പ്രഖ്യാപിച്ചത്. ജിമ്മി കിമ്മൽ തന്നെയാണ് ഈ വർഷവും അവതാരകൻ. കഴിഞ്ഞ തവണത്തേതിൽ നിന്നും വ്യത്യസ്തമായി ഒരു മണിക്കൂർ നേരത്തെ ചടങ്ങുകൾ തുടങ്ങും. മാർച്ച് പത്തിനാണ് ഓസ്കർ പുരസ്കാരങ്ങൾ പ്രഖ്യാപിക്കുന്നത്.

ആറ്റംബോംബിന്റെ പിതാവെന്ന് അറിയപ്പെടുന്ന ശാസ്ത്രജ്ഞൻ ജെ.റോബർട്ട് ഓപ്പൻഹെയ്മറിന്റെ ജീവിതമാണ് ഓപ്പൻഹെയ്മർ പറയുന്നത്. ക്രിസ്റ്റഫർ നോളൻ തന്നെ തിരക്കഥയെഴുതിയ ചിത്രത്തിൽ കിലിയൻ മർഫിയും റോബർട് ഡൗണിയും എമിലി ബ്ലണ്ടും മുതൽ മാറ്റ് ഡാമൻ വരെ വെള്ളിത്തിരയിൽ വന്നുപോവുന്നവരെല്ലാം അസാമാന്യപ്രകടനമാണ് നടത്തിയത്.

നോമിനേഷൻ പട്ടിക ചുവടെ:

∙മികച്ച ചിത്രം

ഓപ്പൻ ഹെയ്മര്‍

അമേരിക്കൻ ഫിക്‌ഷൻ

അനാറ്റമി ഓഫ് എ ഫാൾ

ബാര്‍ബി

ദ് ഹോള്‍ഡോവേഴ്സ്

കില്ലേഴ്സ് ഓഫ് ദ് ഫ്ലവർ മൂൺ

മൈസ്ട്രൊ

പാസ്റ്റ് ലൈവ്സ്

പുവർ തിങ്സ്

ദ് സോൺ ഓഫ് ഇന്ററസ്റ്റ്

∙മികച്ച സംവിധാനം

ക്രിസ്റ്റഫർ നോളൻ, ഓപ്പൻ ഹെയ്മർ

ജസ്റ്റിൻ ട്രിയെറ്റ്, ചിത്രം: അനാറ്റമി ഓഫ് എ ഫാൾ

മാർട്ടിൻ സ്കോഴ്സസി, ചിത്രം: കില്ലേഴ്സ് ഓഫ് ദ് ഫ്ലവർ മൂൺ

യോർഗോസ് ലാന്തിമോസ്, ചിത്രം: പുവർ തിങ്സ്

ജോനാഥൻ ഗ്ലേസർ, ചിത്രം: ദ് സോൺ ഓഫ് ഇന്ററസ്റ്റ്

∙മികച്ച നടൻ

ബ്രാഡ്‌ലി കൂപ്പർ, ചിത്രം: മൈസ്ട്രൊ

കോൾമാൻ ഡൊമിൻഗോ, ചിത്രം: റസ്റ്റിൻ

പോൾ ജിമാട്ടി, ചിത്രം: ദ് ഹോൾഡോവേഴ്സ്

കിലിയൻ മർഫി, ചിത്രം: ഓപ്പൻ ഹെയ്മർ

ജെഫറി റൈറ്റ്, ചിത്രം: അമേരിക്കൻ ഫിക്‌ഷൻ

∙മികച്ച നടി

അന്നറ്റ് ബെനിങ്, ചിത്രം: നയാഡ്

ലിലി ഗ്ലാഡ്സ്റ്റൺ, ചിത്രം: കില്ലേഴ്സ് ഓഫ് ദ് ഫ്ലവർ മൂൺ

സാന്ദ്ര ഹുലിയർ: അനാറ്റമി ഓഫ് എ ഫാൾ

എമ്മ സ്റ്റോൺ, ചിത്രം: പുവർ തിങ്സ്

കാറി മുള്ളിഗൻ, ചിത്രം: മൈസ്ട്രൊ

∙കോസ്റ്റ്യൂം ഡിസൈൻ

ബാർബി

കില്ലേഴ്സ് ഓഫ് ദ് ഫ്ലവർ മൂൺ

ഓപ്പൻഹെയ്മർ

മേക്കപ്പ് ആൻഡ് ഹെയർ സ്റ്റൈലിങ്

ഗോൾഡ

മസ്റ്റീരിയോ

ഓപ്പൻ ഹെയ്മർ

ലൈവ് ആക്‌ഷൻ ഷോർട്ട് ഫിലിം

ദ് ആഫ്റ്റർ

ഇൻവിൻസിബിൾ

നൈറ്റ് ഓഫ് ഫോര്‍ച്ച്യൂണ്‍

അനിമേറ്റഡ് ഷോർട് ഫിലിം

ലെറ്റേഴ്സ് ടു എ പിഗ്

നയൻറ്റി ഫൈവ് സീൻസ്

അവലംബിത തിരക്കഥ

അമേരിക്കൻ ഫിക്‌ഷൻ

ബാർബി

ഓപ്പൻ ഹെയ്മർ

ദ് സോൺ ഓഫ് ഇന്ററസ്റ്റ്

ഒറിജിനൽ സ്ക്രീൻ പ്ലേ

അനാറ്റമി ഓഫ് എ ഫാൾ

മികച്ച സഹനടി

എമിലി ബ്ലണ്ട്

ഡാനിയൽ ബ്രൂക്സ്

അമേരിക്ക ഫേരേറ

ജൂഡി ഫോസ്റ്റർ

∙ഒറിജനൽ സോങ്

ദ് ഫയർ ഇൻസൈഡ്, ചിത്രം ഫ്ലെയ്മിങ് ഹോട്ട്

ഐ ആം ജസ്റ്റ് കെൻ, ചിത്രം ബാർബി

ഇറ്റ് നെവർ വെന്റ് എവേ, ചിത്രം അമേരിക്കൻ സിംഫണി

വാട്ട് വാസ് ഐ മേഡ് ഫോർ, ബാർബി

എ സോങ് ഫോർ മൈ പീപ്പിൾ, ചിത്രം, കില്ലേഴ്സ് ഓഫ് ദ് ഫ്ലവർ മൂൺ

∙ഒറിജിനൽ സ്കോർ

കില്ലേഴ്സ് ഓഫ് ദ് ഫ്ലവർ മൂൺ

പുവർ തിങ്സ്

ഓപ്പൻ ഹെയ്മർ

അമേരിക്കൻ ഫിക്‌ഷൻ

പുവർ തിങ്സ്

∙മികച്ച സഹനടൻ

സ്റ്റിർലിങ് കെ. ബ്രൗൺ, ചിത്രം: അമേരിക്കൻ ഫിക്‌ഷൻ

റോബർട്ട് ഡെനീറോ, ചിത്രം: കില്ലേഴ്സ് ഓഫ് ദ് ഫ്ലവർ മൂൺ

റോബർട്ട് ഡൗണി ജൂനിയർ, ചിത്രം: ഓപ്പൻ ഹെയ്മർ

മാർക്ക് റുഫല്ലോ, ചിത്രം: പുവർ തിങ്സ്

റയാൻ ഗോസ്ലിങ്, ചിത്രം: ബാർബി

∙ഡോക്യുമെന്ററി ഫീച്ചർ ഫിലിം

ബോബി വൈൻ ദ് പീപ്പിൾ പ്രസിഡന്റ്

ഫോർ ഡോട്ടേഴ്സ്

ടു കിൽ എ ടൈഗർ

ഇറ്റേണൽ െമമ്മറി

20 ഡെയ്സ് ഇൻ മാരിപോൾ

∙ഡോക്യുമെന്ററി ഷോർട്ട് ഫിലിം

ദ് എബിസിസ് ഓഫ് ബുക്ക് ബാനിങ്

ദ് ബാർബർ ഓഫ് ലിറ്റിൽ റോക്ക്

ഐലൻഡ് ഇൻ ബിറ്റ്‌വീൻ

ലാസ്റ്റ് റിപ്പയർ ഷോപ്പ്

നൈ നൈ ആൻഡ് വൈ പോ

∙മികച്ച വിദേശ ഭാഷ ചിത്രം

ഇയോ കപ്പിത്താനോ, (ഇറ്റലി)

പെർഫക്ട് ഡെയ്സ്, (ജപ്പാൻ)

സൊസൈറ്റി ഓഫ് ദ് സ്നോ, (സ്പെയ്ൻ)

ദ് ടീച്ചേഴ്സ് ലോഞ്ച്, (ജർമനി)

ദ് സോൺ ഓഫ് ഇന്ററസ്റ്റ് (യുണൈറ്റഡ് കിങ്ഡം)

∙അനിമേറ്റഡ് ഫീച്ചർ ഫിലിം

ദ് ബോയ് ആൻഡ് ദ് ഹീറോ

റോബട് ഡ്രീംസ്

എലമെന്റൽ

നിമോണ

സ്പൈഡർമാൻ: എക്രോസ് ദ് സ്പൈഡർവേഴ്സ്

∙പ്രൊഡക്‌ഷൻ ഡിസൈൻ

ബാർബി

കില്ലേഴ്സ് ഓഫ് ദ് ഫ്ലവർ മൂൺ

ഓപ്പൻ ഹെയ്മർ

പുവർ തിങ്സ്

നെപ്പോളിയൻ

∙ഫിലിം എഡിറ്റിങ്

അനാറ്റമി ഓഫ് എ ഫാള്‍

ഓപ്പൻ ഹെയ്മർ

ദ് ഹോൾഡോവേഴ്സ്

പുവർ തിങ്സ്

കില്ലേഴ്സ് ഓഫ് ദ് ഫ്ലവർ മൂൺ

∙സൗണ്ട് ഡിസൈൻ

ദ് ക്രിയേറ്റർ

മൈസ്ട്രൊ

മിഷൻ ഇംപോസിബിൾ 7 

ഓപ്പൻ ഹെയ്മർ

ദ് സോൺ ഓഫ് ഇന്ററസ്റ്റ്

∙വിഷ്വൽ ഇഫക്ട്സ്

ദ് ക്രിയേറ്റർ

ഗോഡ്സില്ല മൈനസ് വൺ

ഗാര്‍ഡിയൻസ് ഓഫ് ദ് ഗാലക്സി

നെപ്പോളിയൻ

മിഷൻ ഇംപോസിബിൾ 7

∙ഛായാഗ്രാഹണം

എൽ കോൺഡേ

മൈസ്ട്രൊ

കില്ലേഴ്സ് ഓഫ് ദ് ഫ്ലവർ മൂൺ

ഓപ്പൻ ഹെയ്മർ

പുവർ തിങ്സ്

English Summary:

Oscar 2024 Nominations: 'Oppenheimer' leads the list with 13 nominations, sweeps the list with lead the list

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com