ADVERTISEMENT

പാൻ ഇന്ത്യൻ തലത്തിൽ സിനിമാ ഇൻഡസ്ട്രിയിൽ കോടികൾ എറിയാൻ സംവിധായകനും  എഴുത്തുകാരനുമായ ആർ. ചന്ദ്രു. 400 കോടി മുതല്‍ മുടക്കി അഞ്ച് പാൻ ഇന്ത്യൻ സിനിമകൾ സംവിധാനം ചെയ്യാൻ തയാറെടുക്കുകയാണ് ചന്ദ്രു. കിച്ച സുദീപിനെ നായകനാക്കി ഒരുക്കുന്ന കബ്സ 2 ആണ് ഇതിൽ ശ്രദ്ധേയം. ഫാദർ, പി.ഒ.കെ, ശ്രീരാമബാണ ചരിത്ര, ഡോഗ്, കബ്സ 2 തുടങ്ങിയ ചിത്രങ്ങളാണ് അദ്ദേഹം പ്രഖ്യാപിച്ചത്. ഗംഭീരമായ ചടങ്ങിലായിരുന്നു സിനിമയുടെ പ്രഖ്യാപനം. ആർ സി സ്റ്റുഡിയോസ് പ്രൊഡക്‌ഷൻ എന്ന പുതിയ ബാനറിലൂടെയാകും ഈ സിനിമകളുടെ നിർമാണം. 

chandu

നിർമാതാവ് ആനന്ദ് പണ്ഡിറ്റ്, അലങ്കാരപാണ്ഡ്യൻ, എച്ച്.എം. രേവണ്ണ, ഉപേന്ദ്ര, കൃഷ്ണ, ജാക്ക് മഞ്ജു, എൻ.എം. സുരേഷ് എന്നിവരുടെ സാന്നിധ്യത്തിൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ആർ സി സ്റ്റുഡിയോസ് പ്രൊഡക്‌ഷൻ ഉദ്ഘാടനം ചെയ്തു.

ബോളിവുഡ് നിർമാതാവായ ആനന്ദ് പണ്ഡിറ്റും ആർ.ചന്ദ്രുവിന്റെ ആർസി സ്റ്റുഡിയോയുമായി കൈകോർക്കുന്നു എന്ന വാർത്തയും ലോഞ്ചിനിടെ പ്രഖ്യാപിച്ചു. കബ്സ 2 ഈ രണ്ട് പ്രൊഡക്‌ഷൻ കമ്പനികളും ചേർന്നാകും നിർമാണം.

മറ്റു സിനിമകളുെട ടൈറ്റിലുകൾ ഇതിനോടകം തന്നെ ആരാധകരില്‍ പ്രതീക്ഷ വർധിപ്പിച്ചിട്ടുണ്ട്.

English Summary:

R. Chandru launches RC Studios and reveals an ambitious film lineup, including the 'Kabzaa' sequel

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com