ADVERTISEMENT

മലയാളി പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ടൊവിനോ തോമസ് ചിത്രം ‘അന്വേഷിപ്പിൻ കണ്ടെത്തും’ റിലീസിനൊരുങ്ങുകയാണ്. ഇപ്പോഴിതാ സിനിമയുടെ ട്രെയിലർ ലോഞ്ച് ചടങ്ങ് കൊച്ചിയിൽ പ്രൗഢ ഗംഭീരമായ ചടങ്ങിൽ റിലീസ് ചെയ്യുന്നു. ലുലു മാളിൽ വച്ച് ഇന്നു വൈകിട്ട് 5.30നാണ് ട്രെയിലർ ലോഞ്ച് നടക്കുക. ടൊവിനോ തോമസിനൊപ്പം, ‘അനേഷിപ്പിൻ കണ്ടെത്തും’ സിനിമയിലെ മറ്റ് താരങ്ങളും അണിയറപ്രവർത്തകരും ഈ പരിപാടിയിൽ പങ്കെടുക്കുന്നതാണ്.

ഡാർവിൻ കുര്യാക്കോസ് സംവിധാനം ചെയ്യുന്ന ത്രില്ലർ ചിത്രം ഫെബ്രുവരി 9നാണ് തിയറ്ററുകളിലെത്തുന്നത്. തിയറ്റര്‍ ഓഫ് ഡ്രീംസിന്‍റെ ബാനറില്‍ ഡോൾവിൻ കുര്യാക്കോസ്, ജിനു വി. എബ്രാഹാം എന്നിവർക്കൊപ്പം സരിഗമയും ചേർന്നാണ് നിര്‍മാണം. ജിനു വി. എബ്രാഹമിന്റെതാണ് തിരക്കഥയും സംഭാഷണവും. 

ത്രില്ലർ ഡ്രാമയായി ഒരുക്കുന്ന ഈ ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ചിത്രത്തിൽ സിദ്ദീഖ്, ഹരിശ്രീ അശോകൻ, പ്രേം പ്രകാശ്, പ്രമോദ് വെളിയനാട്, വിനീത് തട്ടിൽ, രാഹുൽ രാജഗോപാൽ, ഇന്ദ്രൻസ്, സിദ്ദിഖ്, ഷമ്മി തിലകൻ, കോട്ടയം നസീർ, മധുപാൽ, അസീസ് നെടുമങ്ങാട്, വെട്ടുകിളി പ്രകാശൻ, സാദിഖ്, ബാബുരാജ്, അർത്ഥന ബിനു, രമ്യ സുവി, ശരണ്യ  തുടങ്ങിയവര്‍ അഭിനയിക്കുന്നു. എഴുപതോളം മികച്ച താരങ്ങൾ അണിനിരക്കുന്ന ചിത്രത്തിൽ പുതുമുഖ നായികമാരും  അഭിനയിക്കുന്നുണ്ട്. 

പ്രേക്ഷകർക്ക് പുതുമ സമ്മാനിക്കുന്ന, ടൊവിനോ ഇതുവരെ അവതരിപ്പിച്ച പൊലീസ് വേഷങ്ങളിൽ നിന്നും വ്യത്യസ്തത പുലർത്തുന്ന ഈ ചിത്രം വേറിട്ടൊരു ദൃശ്യാവിഷ്ക്കാരമായിരിക്കും സമ്മാനിക്കുക. വമ്പന്‍ ബജറ്റിലൊരുങ്ങുന്ന ഈ ചിത്രം ടൊവിനോയുടെ കരിയറിലെ തന്നെ വലിയ പ്രൊജക്റ്റുകളിലൊന്നാണ്. പതിവ് ഇന്‍വെസ്റ്റിഗേഷന്‍ ഫോര്‍മുലയില്‍ നിന്ന് മാറി, അന്വേഷകരുടെ കഥയാണ് സിനിമ സംസാരിക്കുന്നത്. 

ദക്ഷിണേന്ത്യയിലെ മികച്ച സംഗീത സംവിധായകരിലൊരാളായ സന്തോഷ് നാരായണന്‍ സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കുന്ന ആദ്യ മലയാള ചിത്രം എന്ന സവിശേഷത ചിത്രത്തിനുണ്ട്.  

ഛായാഗ്രഹണം: ഗൗതം ശങ്കർ,  ചിത്രസംയോജനം: സൈജു ശ്രീധർ, കലാസംവിധാനം: ദിലീപ് നാഥ്, വസ്ത്രാലങ്കാരം: സമീറ സനീഷ്, മേക്കപ്പ്: സജി കാട്ടാക്കട, പ്രൊഡക്‌ഷൻ കൺട്രോളർ: സഞ്ജു ജെ, മാർക്കറ്റിങ്: ബ്രിങ്ഫോർത്ത് അഡ്വർടൈസ്സിങ്,  പിആർഒ: ശബരി.

English Summary:

Tovino Thomas Movie Anweshippin Kandethum Official Trailer Launch

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com