ആദ്യം ആമിർ ഖാനോടു പോയി ചോദിക്കൂ, എന്നിട്ട് എന്നോടു സംസാരിക്കാം: കിരൺ റാവുവിനെതിരെ സന്ദീപ് വാങ്ക
Mail This Article
സിനിമകളിലെ സ്ത്രീവിരുദ്ധതയിൽ വിമർശനവുമായി എത്തിയ കിരൺ റാവുവിനു മറുപടിയുമായി സംവിധായകൻ സന്ദീപ് റെഡ്ഢി വാങ്ക. ‘‘ആമിര്‍ ഖാനോട് ചെന്ന് ‘ഖാംബേ ജെയ്സെ ഖടി ഹേ’ എന്ന ഗാനത്തെ കുറിച്ച് ചോദിക്കാന്‍ ഞാന്‍ ആ സ്ത്രീയോട് പറയും, അത് എന്തായിരുന്നു? എന്നിട്ട് മതി എന്റടുത്തേക്ക് വരാന്‍. നിങ്ങള്‍ ദില്‍ ഓര്‍ക്കുന്നില്ലേ?’’–ഇതായിരുന്നു സന്ദീപിന്റെ മറുപടി.
‘ബാഹുബലി’, ‘കബീര്‍ സിങ്’ എന്നീ സിനിമകള്‍ സ്ത്രീകളെ ശല്യപ്പെടുത്തുന്നത് പ്രോത്സാഹിപ്പിക്കുന്നുണ്ട് എന്നായിരുന്നു കിരണ്‍ റാവു അഭിപ്രായപ്പെട്ടത്. കിരണ്‍ റാവുവിന്റെ പേര് പരാമർശിക്കാതെയാണ് സംവിധായകന്റെ പ്രതികരണം. 1990ല്‍ പുറത്തിറങ്ങിയ ‘ദില്‍’ എന്ന ചിത്രത്തില്‍ ആമിര്‍ ഖാന്റെ കഥാപാത്രം മാധുരി ദീക്ഷിതിന്റെ കഥാപാത്രത്തെ ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും ഒടുവില്‍ ഇരുവരും പരസ്പരം പ്രണയത്തിലാകുകയും ചെയ്യുന്ന രംഗമുണ്ട്. ഈ രംഗം പരാമാര്‍ശിച്ചു കൊണ്ടാണ് സന്ദീപ് റെഡ്ഢി സംസാരിച്ചത്.
‘‘ചിലര്‍ക്ക് അവര്‍ പറയുന്നത് മനസിലാകുന്നില്ല. ബാഹുബലിയും കബീര്‍ സിങും സ്ത്രീവിരുദ്ധതയെ പ്രോത്സാഹിപ്പിക്കുന്നു, വേട്ടയാടല്‍ പ്രോത്സാഹിപ്പിക്കുന്നു എന്ന, ഒരു സൂപ്പര്‍സ്റ്റാറിന്റെ മുന്‍ ഭാര്യയുടെ ലേഖനം എന്റെ അസിസ്റ്റന്റ് ഡയറക്ടര്‍ എനിക്കു കാണിച്ചു തന്നിരുന്നു. പിന്തുടരുന്നതും സമീപിക്കുന്നതും തമ്മിലുള്ള വ്യത്യാസം അവര്‍ക്കു മനസിലായില്ല എന്നാണ് എനിക്ക് തോന്നുന്നത്
ആമിര്‍ ഖാനോട് ചെന്ന് ‘ഖാംബേ ജെയ്സെ ഖടി ഹേ’ എന്ന ഗാനത്തെ കുറിച്ച് ചോദിക്കാന്‍ ഞാന്‍ ആ സ്ത്രീയോട് പറയും, അത് എന്തായിരുന്നു? എന്നിട്ട് മതി എന്റടുത്തേക്ക് വരാന്‍. നിങ്ങള്‍ ദില്‍ ഓര്‍ക്കുന്നില്ലേ? അതില്‍ എന്തൊക്കെയാണ് കാണിച്ചിരിക്കുന്നത്. ചുറ്റുപാടുകള്‍ പരിശോധിക്കുന്നതിന് മുമ്പ് എന്തുകൊണ്ടാണ് അവര്‍ ആക്രമിക്കുന്നതെന്ന് എനിക്ക് മനസിലാകുന്നില്ല”. സന്ദീപ് റെഡ്ഢി വംഗ അടുത്തിടെ നല്‍കിയ ഒരു അഭിമുഖത്തില്‍ പറഞ്ഞിരിക്കുന്നത്.
സന്ദീപ് റെഡ്ഡി വംഗ സംവിധാനം ചെയ്ത് രൺബീർ കപൂർ നായകനായ ബോളിവുഡ് ചിത്രമാണ് അനിമൽ. തിയറ്ററിൽ വൻ വിജയമായിരുന്നെങ്കിലും വിവിധ കോണുകളിൽ നിന്ന് വിമർശനവും അനിമൽ എറ്റുവാങ്ങി. അക്രമം, സ്ത്രീവിരുദ്ധത തുടങ്ങിയ രംഗങ്ങളിലെ സംവിധായകന്റെ കാഴ്ചപ്പാടുകൾക്കെതിരെയാണ് പ്രധാനമായും വിമർശനം ഉയർന്നത്.