പൊലീസ് വേഷത്തിൽ കീർത്തി; ജയം രവിയുടെ ‘സൈറൺ’ ട്രെയിലർ
Mail This Article
×
ജയം രവി, കീർത്തി സുരേഷ്, അനുപമ പരമേശ്വരൻ എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ‘സൈറൺ’ സിനിമയുടെ ട്രെയിലർ റിലീസായി. ഇൻവെസ്റ്റിഗേറ്റിവ് സസ്പെൻസ് ത്രില്ലർ ഗണത്തിൽപ്പെടുന്ന ചിത്രത്തിൽ ഇതുവരെ കാണാത്ത ഗെറ്റപ്പിൽ ജയം രവി എത്തുന്നു.
ആന്റണി ഭാഗ്യരാജ് സംവിധാനം ചെയ്യുന്ന ചിത്രം എസ്എംകെ റിലീസ് കേരളത്തിൽ പ്രദർശനത്തിനെത്തിക്കുന്നു.
പൊലീസ് വേഷത്തിലാണ് കീർത്തി സുരേഷ് എത്തുന്നത്. ജി.വി. പ്രകാശ് കുമാർ സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രത്തിനു റൂബെൻ എഡിറ്റിങ് നിർവഹിക്കുന്നു.
ഫെബ്രുവരി 16ന് ചിത്രം തിയറ്ററുകളിലെത്തും. ഛായാഗ്രഹണം സെൽവ കുമാർ, ബിജിഎം സാം സി.എസ്., പ്രൊഡക്‌ഷൻ ഡിസൈനർ കതിർ കെ., ആർട് ഡയറക്ടർ ശക്തി വെങ്കടരാജ്, സ്റ്റണ്ട് ദിലീപ് സുബ്ബരയ്യൻ, കൊറിയോഗ്രാഫി ബ്രിന്ദ.
English Summary:
Watch Siren Trailer
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.