ADVERTISEMENT

പോൺ താരം ജോണി സിൻസിനൊപ്പമുള്ള രൺവീർ സിങിന്റെ പരസ്യമാണ് സമൂഹ മാധ്യമങ്ങളില്‍ വൈറൽ. ലൈംഗിക ആരോഗ്യ-ക്ഷേമ ബ്രാൻഡിനായുള്ള ഒരു പരസ്യത്തിനായാണ് ഇവർ രണ്ടുപേരും ഒന്നിച്ചെത്തിയത്.

ഹിന്ദി ടെലിവിഷൻ സീരിയലിന്റെ സ്പൂഫ് എന്ന നിലയിലാണ് പരസ്യം ഒരുക്കിയിരിക്കുന്നത്. ഭാവ്ന ചൗഹാൻ എന്ന നടിയാണ് രൺവീറിനും ജോണിക്കുമൊപ്പം പ്രധാന േവഷത്തിൽ അഭിനയിക്കുന്നത്.

സംവിധാനം അയപ്പ കെ.എം. തന്മയ ഭട്ടിന്റേതാണ് സ്ക്രിപ്റ്റ്. രൺവീര്‍സിങ് തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെയും വിഡിയോ പങ്കുവച്ചിട്ടുണ്ട്.

അതേസമയം രസകരമായ കമന്റുകളാണ് ഈ പരസ്യത്തിനു ലഭിച്ചുകൊണ്ടിരിക്കുന്നത്. ജോണി സിൻസിനൊപ്പം ഒരേ ഫ്രെയ്മിൽ രൺവീറിനെ കാണാനാകുമെന്ന് സ്വപ്നത്തിൽപോലും പ്രതീക്ഷിച്ചിരുന്നില്ലെന്നും ജോണിക്ക് ഇനി ബോളിവുഡിലും ഒരുകൈ നോക്കാമെന്നും അഭിപ്രായങ്ങൾ വരുന്നുണ്ട്.

English Summary:

Ranveer Singh promotes men's sexual health in cheesy ad with Johnny Sins

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com