ഷെയ്ൻ ഇനി തമിഴിൽ; നായികയായി നിഹാരിക; പൂജ ചിത്രങ്ങൾ
Mail This Article
ഷെയ്ൻ നിഗം തമിഴിൽ നായകനായി അരങ്ങേറ്റം കുറിക്കുന്നു. മദ്രാസ്കാരൻ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിൽ ഷെയ്നിനൊപ്പം കലൈയരസനും നിഹാരിക കൊനിദേലയും പ്രധാന വേഷങ്ങളിൽ എത്തുന്നു. വാലി മോഹൻ ദാസ് ആണ് സംവിധാനം. സിനിമയുടെ പൂജ ചെന്നൈയിൽ വച്ചു നടന്നു.
എസ് ആർ പ്രൊഡക്‌ഷൻസിന്റെ ബാനറിൽ ബി. ജഗദീഷ് നിർമിക്കുന്ന ചിത്രം ത്രില്ലറാണ്. സാം സി.എസ്. ചിത്രത്തിന് സംഗീതം നിർവഹിക്കുമ്പോൾ പ്രസന്ന എസ്. കുമാർ ഛായാഗ്രഹണം നിർവഹിക്കുന്നു.
കുമ്പളങ്ങി നൈറ്റ്സ്, പറവ തുടങ്ങിയ ചിത്രങ്ങളിലെ അസാധാരണമായ പ്രകടനങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ സ്ഥാനം ഉറപ്പിച്ച താരമാണ് ഷെയ്ൻ നിഗം. ആർഡിഎക്സ് എന്ന ആക്‌ഷൻ ത്രില്ലറിലൂടെ നിരവധി ആരാധകരെയും താരം നേടുകയുണ്ടായി.
അതേസമയം മലയാളത്തില്‍ ഷെയ്‍ൻ നിഗത്തിന്റേതായി പ്രദര്‍ശനത്തിനൊരുങ്ങുന്ന ചിത്രം ലിറ്റില്‍ ഹാര്‍ട്‍സ് ആണ്. എബി തരേസയും ആന്റോ ജോസുമാണ് സംവിധാനം നിര്‍വഹിക്കുന്നത്. ആർഡിഎക്സിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായ നടി മഹിമാ നമ്പ്യാരാണ് സിനിമയിൽ നായിക.