‘ഇന്നലെ ടീസർ, ഇന്നു കുന്നിന്റെ മുകളിൽ’; ‘വാലന്റൈൻസ്’ ദിനത്തിൽ ഹംപിയിലാണെന്ന് പ്രണവ്
Mail This Article
പ്രണയദിനത്തിൽ നടൻ പ്രണവ് മോഹൻലാൽ പങ്കുവച്ചൊരു ചിത്രമാണ് സമൂഹ മാധ്യമങ്ങളിൽ വൈറൽ. ‘ഹംപി’ എന്ന അടിക്കുറിപ്പോടെ ഒരു പാറക്കെട്ടിനു മുകളിൽ നിൽക്കുന്ന ചിത്രമാണ് ഇൻസ്റ്റഗ്രാം പേജിൽ താരം പങ്കുവച്ചത്. വാലന്റൈൻസ് ദിനത്തിൽ നിരവധി ആരാധകരാണ് താരത്തിന് പ്രണയാശംസകളുമായി എത്തുന്നത്.
പ്രണവ് നായകനാകുന്ന ‘വർഷങ്ങൾക്കു ശേഷം’ എന്ന സിനിമയുടെ ടീസറും സമൂഹ മാധ്യമങ്ങളിൽ ട്രെൻഡിങ് ആണ്. ഇതുമായി ബന്ധപ്പെട്ടും രസകരമായ കമന്റുകളാണ് ചിത്രത്തിനു ലഭിക്കുന്നത്.
‘പടം ചെയ്തു തീർത്ത് ആശാൻ നാട് വിട്ടു, ഇനി അടുത്ത പടത്തിനു നാട്ടിൽ എത്തും. ഒരു പ്രത്യേക തരം ലൈഫ് ആണ്’, ‘ലെ പ്രണവ്: "അപ്പോ ശരി. എന്ന ഞാൻ പോയിട്ട് കുറച്ച് കൂടുതൽ ‘‘വർഷങ്ങൾക്ക് ശേഷം’’ വരാം’, ‘ഇന്നലെ ടീസർ, ഇന്ന് ഇതാ കുന്നിന്റെ മുകളിൽ’ എന്നിങ്ങനെയാണ് കമന്റുകൾ.
യാത്രയും സാഹസികതയും ഒപ്പം ഇത്തിരി സംഗീതവും ചേര്‍ന്നതാണ് പ്രണവിന്റെ ജീവിതം. സമൂഹമാധ്യമങ്ങളിൽ അത്ര സജീവമല്ലാത്ത താരം യാത്രകൾക്കിടയിലെ ചിത്രങ്ങളാണ് ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവയ്ക്കാറുള്ളത്. ‘വർഷങ്ങൾക്കു ശേഷം’ എന്ന സിനിമ വിഷു റിലീസ് ആയി ഏപ്രിൽ 14ന് തിയറ്ററുകളിലെത്തും. ‘ഹൃദയ’ത്തിനുശേഷം വിനീത് ശ്രീനിവാസനും പ്രണവും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ധ്യാൻ ശ്രീനിവാസൻ, നിവിൻ പോളി, ബേസിൽ ജോസഫ്, അജു വർഗീസ് എന്നിവരാണ് മറ്റ് അഭിനേതാക്കൾ.